HOME
DETAILS
MAL
കേരള കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു
backup
July 31 2016 | 22:07 PM
നീലേശ്വരം: കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ചാമക്കുഴിയിലെ ബെന്നി വട്ടപൊയിലിനെ മാരാകായുധങ്ങളുമായി ഒരുസംഘം മര്‍ദിച്ച സംഭവത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നു സെക്രട്ടറിയേറ്റ് യോഗം ജില്ലാ പൊലിസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.
അക്രമികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കൃഷ്ണന് തണ്ണോട്ട്, മാനുവല്‍ കാപ്പന്, ജില്ല പ്രസിഡന്റ് ഹരിപ്രസാദ് മേനോന്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് കാനാട്ട്, മാധവന് നമ്പ്യാര്‍, ജെയ്സന് മറ്റപ്പള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."