'വിരോധാഭാസനായ പ്രധാനമന്ത്രി'; മോദിയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പുതിയപുസ്തകം വെറുമൊരു ‘floccinaucinihilipilification’ അല്ല
ന്യൂഡല്‍ഹി: ‘floccinaucinihilipilification’- 29 അക്കങ്ങളുള്ള ഇംഗ്ലീഷിലെ പദമുപയോഗിച്ചാണ് തന്റെ പുതിയ പുസ്തകം ശശി തരൂര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചാണ് പുസ്തകം. പേര് 'The Paradoxical Prime Minister' (വിരോധാഭാസനായ പ്രധാനമന്ത്രി).
മഡാം തുസോഡ്‌സ് മ്യൂസിയത്തിലെ മെഴുകുപ്രതിമയ്ക്കരികില്‍ നില്‍ക്കുന്ന നരേന്ദ്ര മോദിയുടെ കവര്‍ചിത്രത്തോടെയാണ് പുസ്തകം ഇറങ്ങിയിരിക്കുന്നത്. പുസ്തകം ചര്‍ച്ചയാവുന്നതിനു മുന്‍പേ ശശി തരൂര്‍ ഉപയോഗിച്ച വാക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ‘floccinaucinihilipilification’- അതായത് മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നര്‍ഥമുള്ള വാക്കാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
''എന്റെ പുതിയ ബുക്ക്, വിരോധാഭാസനായ പ്രധാനമന്ത്രി, മൂല്യം കാണാതെ തള്ളിക്കളയുന്ന 400 പേജിനപ്പുറമുള്ള ഒരു ഉദ്യമമാണ്''- ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
ഈ വാക്കൊന്നു കൊണ്ടുമാത്രം പുസ്തകത്തെപ്പറ്റിയുള്ള ചര്‍ച്ച കൊടുമ്പിരി കൊള്ളുകയാണ് ഓണ്‍ലൈനില്‍. നൂറു കണക്കിനു പേര്‍ ഇതിനകം ഗൂഗിളിലൂടെ അര്‍ഥം തെരയുന്നുണ്ട്. അക്ഷരങ്ങള്‍ പോലും ഒര്‍ത്തുവയ്ക്കാനാവുന്നില്ലെന്നാണ് പലരുടെയും കമന്റ്.
'പുസ്തകത്തിനൊപ്പം സൗജന്യമായി ഒരു ഡിക്ഷണറി കൂടി ലഭിക്കുമോ?'- എന്നാണ് മറ്റൊരാളുടെ കമന്റ്. ശശി തരൂര്‍ ഉപയോഗിക്കുന്ന സിരി തിരിച്ച് അര്‍ഥം ചോദിക്കുമോയെന്നും ഒരാള്‍ കമന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."