HOME
DETAILS
MAL
ഫ്രഞ്ച് സൂപ്പര്‍ കപ്പ് പി.എസ്.ജിക്ക്
backup
August 03 2019 | 20:08 PM
പാരിസ്: പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായി. ഇന്നലെ നടന്ന മത്സരത്തില്‍ റെന്നസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പി.എസ്.ജി കിരീടം സ്വന്തമാക്കിയത്. കിരീടത്തോടെ സീസണ്‍ തുടക്കം കുറിക്കാന്‍ പി.എസ്.ജിക്കായി.
13-ാം മിനുട്ടില്‍ പി.എസ്.ജി പ്രതിരോധ നിരയുടെ പിഴവ് മുതലാക്കി ഹുനോ റെന്നസിനെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ പി.എസ്.ജി യുടെ തിരിച്ചുവരവാണ് കണ്ടത്. 56ാം മിനുട്ടില്‍ എംബാപ്പേയുടെ ഗോളില്‍ അവര്‍ ഒപ്പമെത്തി. 73-ാം മിനുട്ടില്‍ ഫ്രീ കിക്കിലൂടെ ഡി മരിയ നേടിയ ഗോളായിരുന്നു പി.എസ്.ജിയെ കിരീടത്തിലേക്കെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."