HOME
DETAILS
MAL
ചെറുപുഴ പുഴയില്‍ മണല്‍വാരല്‍ വ്യാപകം
backup
October 11 2018 | 08:10 AM
ചെറുപുഴ: ചെറുപുഴ പുഴയില്‍ നിന്ന് മണല്‍വാരല്‍ വ്യാപകം. മഴ മാറി വെള്ളം താഴ്ന്നതോടെയാണ് മണല്‍വാരല്‍ വ്യാപകമായത്. മുന്‍കാലങ്ങളില്‍ പഞ്ചായത്ത് വഴി മണല്‍ വാരാന്‍ പാസ് നല്‍കിയിരുന്നെങ്കിലും പിന്നീട് കലക്ടര്‍ അത് നിരോധിക്കുകയായിരുന്നു.
കര്‍ണാടകാ വനാതിര്‍ത്തിയിലെ ഓടക്കൊല്ലി പുഴ മുതല്‍ കാക്കടവ് വരെയുള്ള ഭാഗത്താണ് മണല്‍വാരല്‍ വ്യാപകമായിരിക്കുന്നത്.
പകല്‍ സമയത്ത് മണല്‍ വാരി ചാക്കിലാക്കി പുഴ തീരത്ത് കൂട്ടിവയ്ക്കുകയും രാത്രി കാലത്ത് ഇവ റോഡുകളില്‍ എത്തിച്ചു വാഹനങ്ങളില്‍ കയറ്റി കടത്തുകയാണ് പതിവ്. ഉപ്പുവെള്ളം അല്ലാത്തതിനാല്‍ ഈ പുഴയിലെ മണലിന് ഏറെ ആവശ്യക്കാരുമുണ്ട്. ഈ അനധികൃത മണല്‍ വാരലിനെതിരേ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."