HOME
DETAILS

ഭക്തിസാന്ദ്രമായി റമദാനിലെ ആദ്യ വെള്ളി

  
backup
June 02 2017 | 21:06 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf

 

കോഴിക്കോട്: വിശുദ്ധിയുടെ റമദാനിലെ ആദ്യ വെള്ളിയാഴ്ച പള്ളികള്‍ ഭക്തിസാന്ദ്രം. മസ്ജിദുകളെല്ലാം നേരത്തെ തന്നെ വിശ്വാസികളെ കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. ഖുര്‍ആന്‍ പാരായണവും ഭജനമിരിക്കലുമായി ദീര്‍ഘ സമയം പള്ളികളില്‍ ചെലവഴിച്ചു.
നഗരത്തില്‍ പള്ളികളുടെ പുറത്തേക്ക് വരെ നിസ്‌കരിക്കാനെത്തിയവരുടെ നിര നീണ്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. നോമ്പിന്റെ ചൈതന്യം കാത്തുസൂക്ഷിക്കണമെന്നും ധാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ജുമുഅക്കു ശേഷം നടന്ന പ്രഭാഷണത്തില്‍ ഇമാമുമാര്‍ ഓര്‍മിപ്പിച്ചു. ജുമുഅ നിസ്‌കാരാനന്തരം വിശ്വാസികള്‍ ഖബറിസ്ഥാനുകളിലെത്തി പ്രാര്‍ഥന നടത്തി. മിക്ക പള്ളികളിലും നിസ്‌കാരാനന്തരം ഉദ്‌ബോധന പ്രസംഗം നടന്നു. പാവപ്പെട്ടവര്‍ക്കും വിവിധ സംഘടനകള്‍ക്കുമായി ധനശേഖരണവും നടന്നു. രോഗികള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് നല്‍കുന്ന സാമ്പത്തിക സഹായത്തിനുള്ള 'സഹചാരി' യുടെ പിരിവും പള്ളികളില്‍ നടന്നു.
കോഴിക്കോട് നഗരത്തിലെ പള്ളികളിലെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാലിങ്ങല്‍ ജുമാമസ്ജ്ദിലും ഉമറലി ശിഹാബ് തങ്ങള്‍ സൗധത്തിലും ഇസ്്‌ലാമിക് സെന്റര്‍ മസ്ജിദിലും ജുമുഅ നിസ്‌കാരത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പള്ളികളിലെല്ലാം നോമ്പുതുറയും ഒരുക്കിയിട്ടുണ്ട്. വിഭവ സമൃദ്ധമായ ഇനങ്ങളാണ് എല്ലായിടത്തുമുള്ളത്. യാത്രക്കാര്‍ക്കും പള്ളികളില്‍ നോമ്പുതുറ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാം തുറ എല്ലാവരും പള്ളിയില്‍ നിന്നു തന്നെയാണ് നിര്‍വഹിക്കുന്നത്്. നിസ്‌കാരാനന്തരം കഞ്ഞിയും തരിയും വിതരണം ചെയ്യുന്ന പള്ളികളുമുണ്ട്.
നോമ്പു കാലമായതോടെ ഹോട്ടലുകളിലും കച്ചവടം മാറി. നോമ്പു തുറക്കു മാത്രമായുള്ള ഹോട്ടലുകളാണ് മിക്കതും. വൈകീട്ട് അഞ്ച് മുതല്‍ പാര്‍സല്‍ നല്‍കി തുടങ്ങുന്ന ഹോട്ടലുകള്‍ ചിലത് അത്തായത്തോടെയാണ് അടക്കുന്നത്.
ചായകടികളും പൊരി വിഭവങ്ങളും നേരത്തെ തയാറാക്കി നല്‍കുന്ന ഹോട്ടലുകളുമുണ്ട്. വലിയ റസ്റ്റോറന്റുകളില്‍ പ്രത്യേക നോമ്പുതുറകളുമുണ്ട്. പഴ വര്‍ഗങ്ങളുടെ കച്ചവടവും ശക്തമായ മഴയില്ലാത്തതു കാരണം പൊടിപൊടിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago