മദ്യത്തിന് സെസായി പിരിച്ച 600 കോടി കാണാനില്ല
തിരുവനന്തപുരം: മദ്യ സെസായി പിരിച്ചപണം എവിടെ പോയെന്നറിയാതെ സര്‍ക്കാര്‍. യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാനും ലഹരിക്കടിപ്പെടുന്നവരെ ബോധവല്‍ക്കരിക്കാനും രൂപീകരിച്ച വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് അഞ്ചു ശതമാനം സെസ് പിരിക്കാന്‍ തീരുമാനിച്ചത്. ഇത് രണ്ടു വര്‍ഷമായി ബിവറേജസ് കോര്‍പറേഷന്‍ പിരിച്ചിട്ടുണ്ട്.
2015-16ല്‍ 290.31 കോടിയും, 2016-17ല്‍ 308.74 കോടിയും ബെവ്‌കോ പിരിച്ച് എക്‌സൈസ് വകുപ്പിന് കൈമാറി. എന്നാല്‍ ആ ഫണ്ട് എങ്ങോട്ടോ വഴിമാറി. ഈ 600 കോടി വിമുക്തിയിലേയ്ക്ക് നല്‍കിയെന്ന് ബെവ്‌കോ അധികൃതര്‍ പറയുമ്പോള്‍ വിമുക്തിയെ കുറിച്ചോ ഫണ്ട് എങ്ങോട്ട് പോയെന്നോ എന്തെല്ലാം ചെയ്‌തെന്നോ എക്‌സൈസ് കമ്മിഷണര്‍ക്കും അറിയില്ല.
എന്നാല്‍ മദ്യത്തിന് സെസായി പിരിച്ച പണത്തില്‍ നിന്ന് ജോലി നഷ്ടപ്പെട്ട ബാര്‍ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികളും പറയുന്നു. ജോലി നഷ്ടപ്പെട്ടവരുടെ പേര് പറഞ്ഞാണ് ഓരോ ബോട്ടിലിനും അഞ്ചു ശതമാനം സെസ് പിരിക്കുന്നത്.
എന്നാല്‍ ഇതുവരെയും നല്‍കിയിട്ടില്ലെന്നു മാത്രമല്ല അങ്ങനെ ഒരു തീരുമാനമേ ഇല്ലായെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. പുതിയ മദ്യനയം വരുമ്പോള്‍ എല്ലാവര്‍ക്കും ജോലി തിരികെ ലഭിക്കുമെന്ന സൂചനയും ധനമന്ത്രി നല്‍കി.
മാസം100 കോടി നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ബെവ്‌കോ പറയുമ്പോഴും സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കോടികളാണ് വന്നു വീഴുന്നത്. 2013-14ല്‍ 3,947.88 കോടിയുടെ മദ്യത്തിന് 4,601.26 വില്‍പന നികുതിയായാണ് ബെവ്‌കോ പിരിച്ച് സര്‍ക്കാരിനു നല്‍കിയത്.
2014-15ലാകട്ടെ 3,835.11 കോടിയുടെ മദ്യത്തിന് 5,359.34 കോടി വില്‍പന നികുതിയായി സര്‍ക്കാരിന് പിരിച്ചുനല്‍കി. 2015-16ല്‍ 3,966.74 കോടി മദ്യത്തിന് 6,168.66 കോടി നികുതിയും പിരിച്ചു നല്‍കി. കൂടാതെയാണ് സെസും പിരിയ്ക്കുന്നത്. ഇന്നലെ മുതല്‍ മദ്യത്തിന് വീണ്ടും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ 2016 ഒക്‌ടോബര്‍10ന് ഇറക്കിയ ഉത്തരവില്‍ വിമുക്തിയുടെ മാര്‍ഗരേഖ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍, ഓഫിസ് സംവിധാനം ആരംഭിക്കല്‍, മറ്റു ഭരണതല ചെലവുകള്‍ എന്നിവയ്ക്ക് വേണ്ടിയാണ് സെസ് പിരിക്കുന്നത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം വിമുക്തിയുടെ നടത്തിപ്പിനായി മദ്യത്തിന്റെ സെസില്‍ നിന്നും 100 കോടി രൂപ അനുവദിക്കുന്നതിനായി പ്രത്യേക ഉത്തരവിറക്കുമെന്നും പറയുന്നു.
എന്നാല്‍ ഇതും പാലിക്കപ്പെട്ടിട്ടില്ല. അതേസമയം, ബെവ്‌കോ പിരിച്ച സെസ് നികുതി വകുപ്പിലേയ്ക്കാണ് പോയതെന്നും എക്‌സൈസ് വകുപ്പിന് ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."