ഐ.എസ് ഭീകരതയ്‌ക്കെതിരേ സമസ്ത പണ്ഡിത സംഗമം
തൊടുപുഴ: ഐ.എസ് ഭീകരതയെ തുറന്നുകാട്ടി സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ തൊടുപുഴ റേഞ്ച് കമ്മറ്റി സംഘടിപ്പിച്ച പണ്ഡിത സംഗമം ശ്രദ്ധേയമായി. ലോകവ്യാപകമായി കൂട്ടക്കൊലകള്‍ നടത്തി ഭീകരത പരത്തുന്ന ഐ.എസ്, ഇസ്‌ലാമിക വിരുദ്ധവും സയണിസ്റ്റ് ലോബിയുടെ സൃഷ്ടിയുമാണെന്നും ഇവര്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത റേഞ്ച് പണ്ഡിത സംഗമം അംഗീകരിച്ച പ്രമേയം പറഞ്ഞു.
മതത്തിന്റെ പേരില്‍ അശാന്തി പടര്‍ത്തുന്ന എല്ലാ സംഘടനകളേയും ഒറ്റപ്പെടുത്തണം. ഐ.എസ് വേട്ടയുടെ പേരില്‍ ഒരു നിരപാരാധിയും ശിക്ഷിക്കപ്പെടരുത്. മുസ്‌ലിം സമുദായത്തെ പ്രതി സ്ഥാനത്തു നിര്‍ത്തുന്ന മാധ്യമ വിചാരണ അവസാനിപ്പിക്കണം. ബീഫിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ക്കും ദലിതര്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണം. സമുദായത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആത്മീയവാദം അപകടകരമാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമസ്ത പണ്ഡിത സംഗമം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കാരിക്കോട് തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസയില്‍ ചേര്‍ന്ന റേഞ്ച് വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എം.എസ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. മുഫത്തിശ് അബ്ദുല്‍ ഗഫൂര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച് അബ്ദുല്‍ കരീം മൗലവി, പി.ഇ മുഹമ്മദ് ഫൈസി, ഇസ്മായില്‍ മൗലവി പാലമല പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."