HOME
DETAILS
MAL
കാരപ്പുഴ ഡാം ഷട്ടര്‍ തുറന്നു; മൂന്നു ഷട്ടര്‍ 9 സെന്റിമീറ്ററാണ് തുറന്നത്
backup
August 09 2019 | 06:08 AM
കല്‍പ്പറ്റ: മഴ ശക്തമായതോടെ കാരാപ്പുഴ ഡാം ഷട്ടര്‍ തുറന്നു. മൂന്നു ഷട്ടര്‍ വീതം ഒന്‍പത് സെന്റിമീറ്ററാണ് നിലവില്‍ തുറന്നത്. അണക്കെട്ടിന് ഭാഴ്ഭാഗത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ജലനിരപ്പ് പുഴകളിലും തോടുകളിലും പരിസരങ്ങളിലും മറ്റും ഒന്നര മീറ്റര്‍ വരെ ഉയരാന്‍ ഇടയുണ്ട്. പരിഭ്രാന്തി ആവശ്യമില്ല. ജാഗ്രതയാണ് ആവശ്യം.
പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ ഇന്ന് രാവിലെ നാല് മണിക്കുള്ള കണക്കനുസരിച്ച് ഡാമിലെ ജലവിതാനം 771 മീറ്റര്‍ ആണ്. 774 മീറ്റര്‍ ആയാല്‍ മാത്രമേ ഡാം ഷട്ടറുകള്‍ തുറക്കുവെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."