സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കി നവകേരള എക്സ്പ്രസ് ഇന്ന് പ്രയാണം തുടങ്ങും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദമാക്കി 'നവകേരള എക്സ്പ്രസ്' പ്രചാരണബസിന്റെ പ്രയാണം ഇന്ന് ആരംഭിക്കും. ശംഖുമുഖത്ത് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ഡോ. എ. സമ്പത്ത് എം.പി ഫ്ളാഗ് ഓഫ് ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് നവകേരള സൃഷ്ടിക്കായി കൈക്കൊണ്ട വികസനപ്രവര്‍ത്തനങ്ങള്‍ പ്രദര്ശനവാഹനത്തില് വിശദീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നവകേരള കര്‍മ പദ്ധതിയുടെ ഭാഗമായ നാലു മിഷനുകള്‍ വിശദമാക്കുന്ന ത്രീഡി മോഡലുകളും ബസില്‍ ഒരുക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്കു കേരളം എങ്ങനെ മാതൃകയാകുന്നുവെന്ന് സ്ത്രീസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തിലൂടെ പ്രദര്‍ശനത്തില്‍ വിശദമാക്കുന്നു. ജയചന്ദ്രന് കടമ്പനാടിന്റെ നേതൃത്വത്തിലുള്ള കലാസംഘം സര്‍ക്കാരിന്റെ നേട്ടങ്ങളും മിഷന് പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന നാടന്‍പാട്ടുകളുമായി കലാപരിപാടികള്‍ പ്രചാരണ യാത്രയില്‍ അവതരിപ്പിക്കും. അടുത്ത മൂന്നുദിവസങ്ങളില്‍ ബസ് തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. തുടര്‍ന്ന് എല്ലാ ജില്ലകളിലും സഞ്ചരിച്ച് കാസര്‍കോട്ട് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."