HOME
DETAILS

ശംസുല്‍ ഉലമായുടെ ചരിത്ര പോരാട്ടത്തിന്റെ സ്മരണയില്‍ ശരീഅത്ത് സമ്മേളനം

  
backup
October 14, 2018 | 7:36 AM

%e0%b4%b6%e0%b4%82%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-2

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരായ ഭരണകൂട കൈയേറ്റങ്ങള്‍ക്കെതിരേ ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പോരാട്ടത്തിന്റെ ചരിത്രാവര്‍ത്തനത്തില്‍ ശരീഅത്ത് സമ്മേളന നഗരി. ശാബാനു കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്തിനെതിരേയുണ്ടായ നീക്കങ്ങള്‍ക്കെതിരെയാണ് 1985ല്‍ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സമ്മേളനം നടത്തിയത്.
രാജ്യത്തെ നിയമവ്യവസ്ഥയെ മാനിച്ചും ഭരണകൂട ഉത്തരവാദിത്വങ്ങളെ ഓര്‍മപ്പെടുത്തിയും വിശ്വാസി സമൂഹത്തെ ഉല്‍ബുദ്ധരാക്കിയും അന്ന് സമസ്ത ജന. സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ നടത്തിയ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമാണ് ഇന്നലെ നഗരിയില്‍ മുഴങ്ങിക്കേട്ടത്. 'ജീവിക്കുന്ന രാജ്യത്തോടു കൂറുപുലര്‍ത്താന്‍ മതപരമായി ബാധ്യതയുള്ളവരാണ് മുസ്‌ലിംകളെന്നും രാജ്യത്തോടു മത്സരിക്കാന്‍ വരുന്ന ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രഖ്യാപിച്ച ശംസുല്‍ ഉലമാ, മതം മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് പ്രധാനമാണെന്നും ഇസ്‌ലാമിക ശരീഅത്തിനോടു മത്സരിക്കാന്‍ വരുന്നവരെ ഒറ്റ അണിയായി നേരിടുമെന്നും പ്രഖ്യാപിച്ചു. ഇതേ പ്രഖ്യാപനങ്ങള്‍ കോഴിക്കോട് കടപ്പുറത്ത്‌വച്ചു 1996ല്‍ സമസ്ത എഴുപതാം വാര്‍ഷിക സമ്മേളനത്തിലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലും ശംസുല്‍ ഉലമാ ആവര്‍ത്തിച്ചിരുന്നു. ശരീഅത്ത് നിയമങ്ങളെ ദുര്‍വ്യാഖ്യാനം നടത്തിയും മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ അജ്ഞതയോടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍, ശംസുല്‍ ഉലമായുടെ അന്നത്തെ പ്രഖ്യാപനങ്ങളുടെ ചരിത്രാവര്‍ത്തനമായിരുന്നു ഇന്നലെ നടന്ന ശരീഅത്ത് സമ്മേളനത്തിലെ പ്രഖ്യാപനങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്രവാദമില്ല; ഭീഷണിക്ക് പിന്നിൽ സീറ്റ് തർക്കം; ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാജയപ്പെട്ട സന്യാസി മുസ്‌ലിങ്ങളെ ഭീകരരാക്കി 

National
  •  a day ago
No Image

വീണ്ടും പാക് ചാരൻ വലയിൽ; അറസ്റ്റിലായത് പഞ്ചാബ് സ്വദേശിയായ പ്രകാശ് സിങ്; അതിർത്തികളിലെ അതീവ പ്രതിരോധനീക്കങ്ങൾ ചോർത്തി

National
  •  a day ago
No Image

കോട്ടയത്ത് വിനോദ സഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് അപകടം; 28 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

തദ്ദേശപ്പോര്; സമൂഹമാധ്യമം, എ.ഐ  പ്രചാരണങ്ങളിൽ നിയന്ത്രണം; മാർ​ഗനിർദേശങ്ങൾ പാലിക്കണം

Kerala
  •  a day ago
No Image

2026ലേക്കുള്ള വമ്പന്‍ ബജറ്റിന് അംഗീകാരം നല്‍കി സൗദി; 1,312.8 ബില്യണ്‍ റിയാല്‍ ചെലവും 1,147.4 ബില്യണ്‍ റിയാല്‍ വരവും

Saudi-arabia
  •  a day ago
No Image

പരിവർത്തിത ക്രൈസ്തവരുടെ എസ്.സി ആനുകൂല്യം തടയൽ: അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

National
  •  a day ago
No Image

സഞ്ചാർ സാഥി: സർക്കാരിന്റെ പിൻമാറ്റം സംശയം ബലപ്പെടുത്തുന്നു; ആപ്പിളിന്റെ നടപടി കേന്ദ്രത്തെ പ്രതിരോധത്തിലാക്കി

National
  •  a day ago
No Image

‌പൊടിപാറും പോരാട്ടം; കോർപറേഷൻ മേയർ സ്ഥാനാർഥികളുടെ വാർഡുകളിൽ കനത്ത മത്സരം

Kerala
  •  a day ago
No Image

ഫ്രഷ്കട്ട്: വോട്ട് ചെയ്യാൻ കഴിയുമോ? ആശങ്കയിൽ സമരസമിതി പ്രവർത്തകരും കുടുംബങ്ങളും

Kerala
  •  a day ago
No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  a day ago