HOME
DETAILS

ജൈവകൃഷിക്ക് പ്രോത്സാഹനം നല്‍കും: മന്ത്രി വി.എസ് സുനില്‍കുമാര്‍

  
backup
August 01 2016 | 19:08 PM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b9%e0%b4%a8


കോട്ടയം: ജൈവ വളവും- കീടനാശിനികളും ഉപയോഗിച്ചുളള പരമ്പരാഗത കൃഷിയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുകയെന്നു മന്ത്രി  വി.എസ് സുനില്‍ കുമാര്‍ .
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, മണ്ണയ്ക്കനാട് പ്രതീക്ഷ വെജിറ്റബിള്‍ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രതീക്ഷ ഇക്കോ ഷോപ്പിന്റെയും ഇക്കോ ഫുഡ്‌സിന്റെയും (പഴം പച്ചക്കറി മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന ഉല്‍പ്പാദന യൂനിറ്റ്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാസവളം-കീടനാശിനി പ്രയോഗിച്ചുളള കൃഷി ഭക്ഷണത്തെ മനുഷ്യന്റെ ശത്രുവാക്കിയിരിക്കുന്നു. കാന്‍സര്‍ രോഗബാധിതരായി ഒന്നരലക്ഷത്തോളം പേരാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ ഒരു വര്‍ഷം ചികിത്സയ്‌ക്കെത്തുന്നത്. ജൈവ രീതിയിലൂടെ ഉയര്‍ന്ന കാര്‍ഷിക ഉത്പാദനം സാധ്യമല്ല എന്നതിനേക്കാള്‍ ജനങ്ങളുടെ രോഗാകുലതയാണ് സര്‍ക്കാരിന്റെ മുഖ്യ ആശങ്ക. അന്താരാഷ്ട്ര നിലവാരത്തിലുളള സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുളള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്പാദന കേന്ദ്രങ്ങള്‍ എല്ലാ ജില്ലയിലും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിഷരഹിത ഓണം ലക്ഷ്യമാക്കി പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും സ്റ്റുഡന്‍സ് പൊലിസ് കേടറ്റുകള്‍ക്കും ഗ്രോബാഗില്‍ തയ്യാറാക്കിയ പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മരങ്ങാട്ടുപളളി പൊലിസ് സ്റ്റേഷനു സമീപം പ്രവര്‍ത്തനമാരംഭിച്ച ഇക്കോഷോപ്പ് അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസ്ഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ സുമ ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ഗ്രാമ- ബ്ലോക്ക് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ലീലാമ്മ ഉമ്മന്‍, സി. ഗീത, അസി. ഡയറക്ടര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് സ്വാഗതവും കൃഷി ഓഫിസര്‍ റീന കുര്യന്‍ നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി നടന്ന കാര്‍ഷിക സെമിനാറില്‍ അസി. പ്രൊഫസര്‍ ഡോ. അനു ജി കൃഷ്ണന്‍ ക്ലാസെടുത്തു. കര്‍ഷകരായ പി.എം പൈലി, ഗോപാലകൃഷ്ണന്‍ കാര്‍ഷിക അനുഭവം പങ്കുവച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago