"കുട്ടിക്കാലത്ത് കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞുമായി വീട്ടിലെത്തി" മോദി, മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍
ഡല്‍ഹി: കുട്ടിക്കാലത്ത് കുളിക്കാന്‍ പോയപ്പോള്‍ മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ തന്നെ അമ്മ വഴക്കുപറഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ ചിത്രീകരിച്ച പരിപാടി തിങ്കളാഴ്ച ഡിസ്കവറി ചാനലില്‍ സംപ്രേഷണം ചെയ്തിരുന്നു. അവതാരകന് ബെയര്‍ ഗ്രില്‍സ് മുതലക്കുഞ്ഞിന്റെ കഥയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മോദി പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
കുട്ടിയായിരിക്കേ കുളിക്കാന്‍ പോയപ്പോള്‍ തടാക തീരത്ത് നിന്ന് മുതലക്കുഞ്ഞുമായി ഞാന്‍ വീട്ടിലെത്തിയെന്നും അപ്പോള്‍ അമ്മ എന്നെ ശകാരിക്കുകയും എടുത്തിടത്ത് തന്നെ കൊണ്ടുവിടാന്‍ പറയുകയും ചെയ്തു.ജീവിതത്തില്‍ ഒന്നിനെയും ഭയപ്പെടന്നില്ലെന്നും ഭയം എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പുല്‍വാമാ ആക്രമണത്തിന്റെ സമയത്തായിരുന്നു ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയുടെ ചിത്രീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."