HOME
DETAILS

അടിമയുടെ സ്വന്തം മാസം

  
backup
June 04, 2017 | 10:58 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%82-%e0%b4%b8%e0%b5%86

ചക്രവാളങ്ങളെയും ആകാശങ്ങളെയും ഭൂമിയെയും ഒന്നുപോലെ അനുഗ്രഹിച്ച് കൊണ്ടാണ് റമദാന്‍ കടന്നുപോകുന്നത്. ഇത് അടിമയുടെ സ്വന്തം മാസമാണ്. അകക്കാമ്പ് അറിഞ്ഞുള്ള ആരാധനകള്‍ക്കു ഗണ്യമായ പ്രതിഫലമാണ് ഉള്ളത്. ആയുസ് കുറഞ്ഞുപോയി എന്ന പരാതി ഉമ്മത്തിനു വേണ്ട. ആയിരം മാസത്തെക്കാള്‍ വണ്ണമുള്ള ഒരു നിര്‍ണ്ണായക രാത്രി അനുഗ്രഹമായി നല്‍കി. അധമനായ അടിമ ഭുജിച്ചും മഥിച്ചും ജീവിതം തുലച്ചാല്‍ നഷ്ടത്തിന്റെ കണക്ക് നാഥനിലേക്കോ പടപ്പിലേക്കോ ചേര്‍ക്കേണ്ട. സ്വകരങ്ങളുടെ അനന്തര ഫലങ്ങളാണ് പേറേണ്ടിവരുന്നത്.


മനുഷ്യന്‍ ഒരു വലിയ സൃഷ്ടിയാണ്. നന്നായാല്‍ മലക്കുകളെക്കാളും മേലേയാകും. മോശമായാലോ കാലികളെക്കാളും അധപ്പതിക്കുകയും ചെയ്യും. പുണ്യ റമദാന്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വലിയ ഓഫറുകള്‍ ഉള്ള സീസണാണ്. ഇതില്‍ അന്ധത നടിച്ചാല്‍ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. ഒരിക്കലും തിരിച്ചുവരാത്ത നഷ്ടപ്പെട്ട നാളുകളായി അവശേഷിക്കും. ശരീരത്തിന്റെ അടിമയായി, ശൈത്താന്റെ അടിമയായി തരംതാഴാതെ അല്ലാഹുവിന്റെ അടിമയാകലാണ് വിശ്വാസിക്ക് കരണീയം.


ഇത്രയും വലിയ സുവര്‍ണാവസരങ്ങളും വണ്ണമേറിയ പ്രതിഫലങ്ങളും മുന്‍ കഴിഞ്ഞ സമുദായങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. നീതിമാനായ റബ്ബ് അതിനുപകരം ആയുസ്സില്‍ അവരെ നീട്ടിയിട്ടിരുന്നു. 60ന്റെയും 70ന്റെയും ഇടയിലുള്ള ഒരായുസ്സാണ് ഈ സമുദായത്തിന് ഏകിയിട്ടുള്ളത്. അത് കരുതലോടെ കണ്ടില്ലെങ്കില്‍, ഇരട്ട നഷ്ടമാണ് കിട്ടാനുള്ളത്. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നരകത്തെ നീ സൂക്ഷിക്കണം എന്നു ബോധനം നല്‍കപ്പെട്ടു- നരകം അത് ബീഭത്സവും ഭീമാകാരവുമാണ്.


ഒരു നിമിഷം അടിമ അഗാധമായി ചിന്തിച്ചാല്‍ ഗതിമാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയേക്കാം. ഉന്നതിയുടെ ഉത്തുംഗ ശൃംഖലയിലേക്ക് എത്തിയേക്കാം. പിശാചീമൂര്‍ത്തി ഭാവത്തിലാണ് പടപ്പ് മൂക്കു കുത്തുന്നതെങ്കില്‍.. ? തേടിയിരിക്കുന്നത് കോപശാപങ്ങളും കഠിനശിക്ഷകളുമാണ് (മആദല്ലാഹ്) .


കര്‍മ്മശേഷിയിലും ബുദ്ധിവൈഭവത്തിലുമാണ് മനുഷ്യേതര ജീവജാലങ്ങളെയും മനുഷ്യനെയും വേര്‍തിരിക്കുന്നത്. നന്മയിലേക്ക് കാല്‍വയ്ക്കുമ്പോള്‍ അല്ലാഹു ആ മാര്‍ഗം എളുപ്പമാക്കിക്കൊടുക്കുന്നു. ധിക്കാരത്തിലും നിഷേധത്തിലുമാണ് കൂടുമാറ്റമെങ്കില്‍ അതില്‍ അവനെ ബാക്കിയാക്കിടുന്നു. ഇതു പ്രപഞ്ചപരിപാലനത്തില്‍ ലീനമായ കാര്യമാണ്. സ്വയം പരിവര്‍ത്തിതമാകാതെ ഒരു ജനതയെയും അല്ലാഹു പരിവര്‍ത്തിപ്പിക്കുകയില്ല (വി. ഖു).


നോമ്പുകാലം കഴമ്പുള്ളതാകണം. കേവലം പട്ടിണികിടക്കലാണ് റമദാന്റെ സവിശേഷത എന്ന് സങ്കുചിതമായി ചിന്തിച്ചുപോകരുത്. പ്രത്യുത മനുഷ്യന്റെ ദേഹവും ദേഹിയും ഒന്നുപോലെ പരിശുദ്ധമാവണം. തുടക്കം മുതല്‍ ഒടുക്കം വരെയും മനസാ വാചാ കര്‍മ്മണാ നിയന്ത്രണവിധേയമാകണം. ഇനിയും ഒരു റമദാന്‍വരെ ജീവന്‍ ബാക്കിയുണ്ടാകുമെന്നു ചിന്തിച്ചവശരാകാതെ ഇതെന്റെ അവസാനത്തെ ഊഴമാണ് എന്നു കരുതി പശ്ചാത്തപിച്ച് മുന്നേറുക.


യാത്ര വിദൂരമാണ്. പാഥേയം മതിയായതാണോ എന്നു പുനര്‍വിചിന്തനം നടത്തുക. അഞ്ചു ലോകങ്ങളില്‍ നാം മൂന്നാംലോകത്തിലാണിപ്പോള്‍. ഇനി രണ്ടുലോകങ്ങള്‍ നമ്മെ കാത്തിരിക്കുന്നു. ആത്മാക്കളുടെ ലോകം കഴിഞ്ഞു. ഉദരലോകങ്ങളിലൂടെ ഐഹികലോകത്തില്‍ നാമെത്തപ്പെട്ടു. ഇതു പരീക്ഷണങ്ങളുടെ ലോകമാണ്. ഇനി നാം കണക്കെടുപ്പ് ലോകങ്ങളിലേക്കാണ് ഒരുങ്ങേണ്ടത്. ഖബര്‍ലോകത്തിലേക്ക്. അവിടം വിട്ടാല്‍ പിന്നെ അവസാനലോകമായ ആലമുല്‍ ഉഖ്‌റവിയ്യ പരലോകമാണ്. ആത്മാവും ആത്മിയും ഒന്നിച്ച് ശിക്ഷാരക്ഷകള്‍ അനുഭവിക്കുന്ന അനശ്വരലോകമാണത്. അവിടത്തേക്ക് നാം എന്തെങ്കിലും കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടോ ? എന്നു പുനരവലോകനം നടത്തട്ടെ.


പരിശുദ്ധമായ റമദാന്‍ അതിനു വഴിയൊരുക്കട്ടെ. പറയുക ശരീരങ്ങളോട് അതിക്രമം കാണിച്ച അടിമകളല്ല, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും നിങ്ങള്‍ ആശ മുറിയണ്ട (ഖു. ആ). പശ്ചാത്തപിക്കുക, അല്ലാഹു അത് ഇഷ്ടപ്പെടുന്നവനും ഏറെ പൊറുത്തു കൊടുക്കുന്നവനുമാണ്. സജ്ജനങ്ങളില്‍ അല്ലാഹു നാമേവരെയും ഉള്‍പ്പെടുത്തുമാറാകട്ടെ (ആമീന്‍).


(ലേഖകന്‍ സമസ്ത കൊല്ലം ജില്ലാ പ്രസിഡന്റാണ്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം; ജോലി ബഹിഷ്കരണവും,തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച്

Kerala
  •  5 minutes ago
No Image

വിഷൻ 2030: സൗദിയിൽവരുന്നത് അവസരങ്ങളുടെ പെരുമഴ; ഒപ്പം പ്രവാസികൾക്കുള്ള ശമ്പള പ്രീമിയം കുറയുന്നു; റിക്രൂട്ട്മെന്റ് മാതൃകയിൽ വൻ മാറ്റങ്ങൾ

Saudi-arabia
  •  34 minutes ago
No Image

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തു; ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി

Kerala
  •  7 hours ago
No Image

അനീഷ് ജോർജിന്റെ ആത്മഹത്യ; തൊഴിൽ സമ്മർദ്ദം ഇല്ലായിരുന്നെന്ന് കളക്ടറുടെ വിശദീകരണം

Kerala
  •  8 hours ago
No Image

ഒരാഴ്ചക്കുള്ളിൽ 15,000-ത്തോളം വിദേശികളെ നാടുകടത്തി സഊദി; 22,000-ത്തിലധികം പേർ അറസ്റ്റിൽ

Saudi-arabia
  •  8 hours ago
No Image

അമിത ശബ്ദം ഉണ്ടാക്കുന്ന ഡ്രൈവ്ര‍മാരെ പൂട്ടാൻ ദുബൈ പൊലിസ്; നിയമലംഘകർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിൻ്റും

uae
  •  9 hours ago
No Image

റൊണാൾഡോയില്ലാതെ പോർച്ചുഗലിന്റെ ഗോൾ മഴ; രാജകീയമായി പറങ്കിപ്പട ലോകകപ്പിലേക്ക്

Football
  •  9 hours ago
No Image

ആര്‍ഷോക്കെതിരെ പരാതി നല്‍കിയ നിമിഷയെ സ്ഥാനാര്‍ഥിയാക്കി സിപിഐ; പറവൂര്‍ ബ്ലോക്കില്‍ മത്സരിക്കും

Kerala
  •  9 hours ago
No Image

'ഗംഗയും യമുനയും പോരാഞ്ഞതുപോലെ': തേംസ് നദിയിൽ കാൽ കഴുകിയ ഇന്ത്യക്കാരൻ്റെ വീഡിയോ വൈറൽ; വിവാദം

International
  •  9 hours ago
No Image

രാജസ്ഥാനെ നയിക്കാൻ സൂപ്പർതാരം; സഞ്ജുവിന്റെ പകരക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 hours ago