HOME
DETAILS

ദുരിതാശ്വാസ നിധിയിലേക്ക് എം.എ യൂസഫലിയുടെ അഞ്ചുകോടി; കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപയും നല്‍കും

  
backup
August 14 2019 | 16:08 PM

mm-yusuff-ali-and-kalyan-jewelelry-cotnributes-to-cmdrf

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി പ്രവാസി വ്യവസായി എം.എ യൂസഫലിയും കല്യാണ്‍ ജ്വല്ലറിയും. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കും.
കല്യാണ്‍ ജ്വല്ലറി ഒരുകോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ ഇരുവരും ഇക്കാര്യം അറിയിച്ചു. കഴിഞ്ഞ പ്രളയത്തെ നമ്മള്‍ അതിജീവിച്ചതുപോലെ തന്നെ ഈ പ്രളയത്തെയും ഒറ്റക്കെട്ടായി നിന്നുകൊണ്ട് അതിജീവിക്കുമെന്നും കേരളത്തെ വീണ്ടും സാധാരണ നിലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങളില്‍ കൈകോര്‍ക്കുമെന്നും കല്യാണ്‍ ഉടമ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. 2018 ലെ പ്രളയകാലത്ത് കല്യാണ്‍ ജൂവലേഴ്്‌സ് രണ്ടു കോടിയിലധികം രൂപദുരിതാശ്വാസപ്രവര്‍ത്തനത്തിനായി ചെലവഴിച്ചിരുന്നു

നേരത്തെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചിരുന്നു. 25 ലക്ഷം വീതമാണ് ഇരുവരും നല്‍കുമെന്ന് അറിയിച്ചത്.അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. ശമ്പളവും മറ്റ് അലവന്‍സുകളും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വീതം ഓരോ മന്ത്രിമാരും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.


mm yusuff ali and Kalyan jewelelry cotnributes to cmdrf #kerala_flood 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 months ago
No Image

തുർക്കിക്ക് ഇന്ത്യൻ തിരിച്ചടി; ടൂറിസം മേഖലയിൽ വൻ സാമ്പത്തിക നഷ്ടം

International
  •  2 months ago
No Image

കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം

Kerala
  •  2 months ago
No Image

 പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്‍കാന്‍ നാടൊരുങ്ങി, സംസ്‌കാരം ഇന്ന്

Kerala
  •  2 months ago
No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  2 months ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  2 months ago
No Image

കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ

Kerala
  •  2 months ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  2 months ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  2 months ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  2 months ago