
ഹജ്ജ് സുഖകരമായി പര്യവസാനിച്ചതിന്റെ സന്തോഷത്തില്‍ സഊദി ഭരണകൂടം
മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം പര്യവസാനിച്ചപ്പോള്‍ ഏറെ സന്തോഷത്തിലാണ് സഊദി ഭരണകൂടം. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ തന്നെ ഹജ്ജ് കര്‍മ്മങ്ങള്‍ മുഴുവന്‍ സമാപിച്ചത് സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയ ശക്തമായ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു.
അനധികൃത ഹാജിമാരെ തടയുന്നതിനും ഹജ്ജിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും അത് സഹായകരമായി. ഈ വര്‍ഷം അനധികൃത തീര്‍ഥാടകരുടെ എണ്ണത്തില്‍ 29 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന് പറഞ്ഞു.
മിനായില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2,98,379 പേര് നിയമ വിരുദ്ധമായി ഹജ്ജ് നിര്‍വഹിച്ചു. കഴിഞ്ഞ കൊല്ലം 3,83,000 പേര് നിയമം ലംഘിച്ച് ഹജ്ജ് നിര്‍വഹിച്ചിരുന്നു.
വിവിധ വകുപ്പുകള്‍ക്കു കീഴിലെ മൂന്നര ലക്ഷത്തിലേറെ പേര് ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചു. ഇവര്‍ക്കു പുറമെ 35,000 വളണ്ടിയര്‍മാരും ഹജ്ജ് സേവന മേഖലയില്‍ കര്‍മനിരതരായി രംഗത്തുണ്ടായിരുന്നു.
ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരില്‍ 1,20,000 പേര് സുരക്ഷാ ഭടന്മാരും 30,000 പേര് ആരോഗ്യ മേഖലാ ജീവനക്കാരും രണ്ടു ലക്ഷം പേര് മറ്റു വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കീഴിലെ ജീവനക്കാരുമാണ്. ഹജ്ജ് കാലത്ത് മക്ക ഗവര്ണറേറ്റിനു കീഴിലെ സിഖായ, രിഫാദ കമ്മിറ്റി മേല്‍നോട്ടത്തില്‍ സന്നദ്ധ സംഘടനകള്‍ 2.6 കോടിയിലേറെ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു. ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലേക്കും മക്കയിലേക്കും 4.1 കോടി ഘന മീറ്റര്‍ വെള്ളം പമ്പ് ചെയ്തു. അഞ്ചു ലക്ഷത്തോളം ഹാജിമാര്‍ക്ക് ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് മോദി വന്നു, ഖത്തര്‍ അമീറിന് രാജകീയ സ്വീകരണം
latest
• 13 days ago
ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, കണ്ണൂർ സ്വദേശിക്ക് 33 വർഷം തടവ്
Kerala
• 13 days ago
SAUDI ARABIA Weather | വ്യാഴാഴ്ച വരെ സഊദിയില്‍ കനത്ത മഴ, ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 13 days ago
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് മര്‍ദിച്ചു; മൂന്നാംവർഷ ബിരുദവിദ്യാർത്ഥികളായ 7 പേർക്കെതിരെ പരാതി
Kerala
• 13 days ago
വിദേശികൾക്ക് ഓസ്ട്രേലിയയിൽ 2 വർഷത്തേക്ക് വീടുകൾ വാങ്ങുന്നതിൽ നിന്ന് വിലക്ക്
International
• 13 days ago
ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടുമെന്ന വാർത്തകൾ വ്യാജമെന്ന് പരീക്ഷാ കമ്മീഷണർ
Kerala
• 13 days ago
മരുമകനെ കൊല്ലാന്‍ ഭാര്യ പിതാവിന്റെ ക്വട്ടേഷന്‍; ആറാം പ്രതി അറസ്റ്റിലായത് നേപ്പാളിൽ നിന്ന്
Kerala
• 13 days ago
വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്
Kuwait
• 13 days ago
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 13 days ago
സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്
Kerala
• 13 days ago
സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം
Kerala
• 13 days ago
പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്
Kerala
• 13 days ago
കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്
Kerala
• 13 days ago
ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില
latest
• 13 days ago
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്
Saudi-arabia
• 13 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത; ആറു മാസത്തേക്കുള്ള വർക്ക് പെർമിറ്റിന് അനുമതി നൽകി ബഹ്റൈൻ
bahrain
• 13 days ago
അദ്ദേഹത്തോടൊപ്പം മത്സരിക്കുന്നത് മികച്ച കാര്യമാണ് എന്നാൽ എന്റെ ലക്ഷ്യം മറ്റൊന്നാണ്: ബെൻസിമ
Football
• 13 days ago
ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ
Kerala
• 13 days ago
ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി
Kerala
• 13 days ago
ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്
uae
• 13 days ago
15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്
National
• 13 days ago