HOME
DETAILS

ഹാജിമാര്‍ ഞായറാഴ്ച മുതല്‍ തിരിച്ചെത്തും

  
backup
August 14 2019 | 21:08 PM

%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9e%e0%b4%be%e0%b4%af%e0%b4%b1%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പോയവര്‍ പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കി 18ന് ഞായറാഴ്ച മുതല്‍ ജന്മനാട്ടിലെത്തും. 300 ഹാജിമാരുമായുളള ആദ്യസംഘം ജിദ്ദയില്‍നിന്ന് രാവിലെ എട്ടുമണിയോടെ കരിപ്പൂരിലെത്തും. ആദ്യ ദിനത്തില്‍ തന്നെ നാലുവിമാനങ്ങളിലായി 1200 ഹാജിമാര്‍ മടങ്ങിയെത്തും. രാവിലെ 11, ഉച്ചക്ക് 1.30, 1.50 സമയങ്ങളിലായി മറ്റു വിമാനങ്ങളും വന്നെത്തും. ഞായറാഴ്ച ആരംഭിക്കുന്ന മടക്ക സര്‍വിസുകള്‍ സപ്റ്റംബര്‍ 3 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
19, 20, 21, 22, 23, 25, 27, 29, 30 സപ്റ്റംബര്‍ 2,3 തിയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതവും, 24, 26, 28 തിയതികളില്‍ മൂന്ന് വിമാനവും 31, സപ്റ്റംബര്‍ 1 തിയതികളില്‍ ഓരോ വിമാനവുമാണ് കരിപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹജ്ജ് കഴിഞ്ഞെത്തുന്ന ഹാജിമാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കരിപ്പൂരില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്ന ഹാജിമാര്‍ക്ക് ഓരോരുത്തര്‍ക്കും സംസം പുണ്യ തീര്‍ഥജലം അഞ്ചു ലിറ്റര്‍ വീതം നല്‍കും.
ഇവ നേരത്തെ തന്നെ വിമാന കമ്പനികള്‍ വിമാനത്താവളങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."