HOME
DETAILS
MAL
മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അപകടാവസ്ഥയില്‍
backup
August 01 2016 | 20:08 PM
പെരിങ്ങത്തൂര്‍: പാനൂര്‍ നഗരസഭയിലെ മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അപകടാവസ്ഥയില്‍. നൂറുക്കണക്കിന് രോഗികള്‍ വന്നുപോവുന്ന ഇവിടെ ഏതു നിമിഷവും മേല്‍ക്കൂര തകര്‍ന്ന് രോഗികള്‍ക്കുമേല്‍ വീഴുമെന്ന അവസ്ഥയിലാണുള്ളത്. ഓടുകള്‍ ഇളകി വീഴാനായ നിലയിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ലാബ് പൂര്‍ണമായും ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രം അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആരോഗ്യ മന്ത്രികെ.കെ ശൈലജയ്ക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."