HOME
DETAILS

ജറൂസലമിലേക്ക് എംബസി മാറ്റുന്നത് പരിഗണനയിലെന്ന് ആസ്‌ത്രേലിയ വിമര്‍ശനവുമായി ലോക രാഷ്ട്രങ്ങള്‍

  
backup
October 16 2018 | 19:10 PM

%e0%b4%9c%e0%b4%b1%e0%b5%82%e0%b4%b8%e0%b4%b2%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b1-2


മെല്‍ബണ്‍: യു.എസിന് പിന്നാലെ ടെല്‍ അവീവിലെ എംബസി ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കവുമായി ആസ്‌ത്രേലിയ. ജറൂസലിമിനെ ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിക്കുന്നത് പരിഗണനയിലെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ടിസ് മോറിസണ്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിപരമായ പദ്ധതിയാണിത്. ഇസ്‌റാഈലിന്റെയും ഫലസ്തീനിന്റെയും ഇടയിലെ ബന്ധം സ്തംഭനാവസ്ഥയിലാണ്. തലസ്ഥാനം മാറ്റുന്നത് രാജ്യത്ത് വന്‍ചര്‍ച്ചകള്‍ക്ക് കാരണമായേക്കാം. എന്നാല്‍ അവ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. ദ്വിരാഷ്ട്ര പരിഹാരത്തിനാണ് തങ്ങളുടെ പിന്തുണ.
പക്ഷെ അത് വേണ്ടവിധം സംഭവിക്കാന്‍ പോവുന്നില്ല. ഈ വിഷയത്തില്‍ നിലവില്‍ കൂടുതല്‍ പുരോഗതിയൊന്നുമില്ല. ഒരേ കാര്യം ചെയ്യുന്നതിന് പകരമായി വ്യത്യസ്തമായൊരു ഫലം പ്രതീക്ഷിക്കാം. ജറൂസലിമിനെ ഇസ്‌റാഈല്‍ തലസ്ഥാമായി അംഗീകരിക്കുന്നത് മന്ത്രിസഭയെയും രാജ്യത്തെയും ബോധ്യപ്പെടുത്തും. ഫലസ്തീന്‍ അതോറിറ്റിയുടെ തലസ്ഥാനമായി കിഴക്കന്‍ ജറൂസലമിനെ ഭാവിയില്‍ ആസ്‌ത്രേലിയ പരിഗണിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മോറിസണിന്റെ പ്രസ്താവനക്കെതിരേ ആസ്ത്രലിയയിലെ 13 പശ്ചിമേഷ്യന്‍, ഉത്തര ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ഗുരുതരമായി തെറ്റാണിതെന്നും അറബ്, മുസ്‌ലിം രാഷ്ട്രങ്ങളുമായുള്ള ആസ്‌ത്രേലിയയുടെ സാമ്പത്തിക ബന്ധങ്ങള്‍ക്ക് ഈ നീക്കം തിരിച്ചടിയാവുമെന്നും അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിലപാടില്‍ ശക്തമായ നിരാശയും വെറുപ്പുമുണ്ടെന്ന് ആസ്‌ത്രേലിയയിലെ ഫലസ്തീന്‍ പ്രതിനിധി ഇസ്സത്ത് സലാഹ് അബ്ദുല്‍ ഹാദി പറഞ്ഞു. ഇത് തങ്ങളെ അത്ഭുതപ്പെടുത്തി. ആസ്‌ത്രേലിയയുമായുള്ള ബന്ധങ്ങള്‍ക്ക് ഇത് ബാധിക്കും. അറബ് രാഷ്ട്രങ്ങളുമായി ആസ്‌ത്രേലിയ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റും നിരവധി വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നത്. പുതിയ നയത്തിലെ പ്രശ്‌നങ്ങള്‍ വിവരിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മോറിസണിന്റെ പ്രസ്താവനക്ക് പിന്നാലെ ആസ്‌ത്രേലിയയുമായുള്ള സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ ഇന്തോനേഷ്യ റദ്ദാക്കാനൊരുങ്ങുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്തോനേഷ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ സമാധാനത്തിന് മോറിസണിന്റെ പദ്ധതി സഹായിക്കില്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ പറഞ്ഞു. തങ്ങള്‍ ദ്വിരാഷ്ട്ര തീരുമാനത്തെയാണ് പിന്തുണക്കുന്നത്. യു.എസിന് സമാനമായുള്ള ഏതെങ്കിലും നീക്കം നടത്തുന്നത് സമാധാന നീക്കങ്ങള്‍ക്ക് ഉപകരിക്കില്ലെന്ന് അവര്‍ പറഞ്ഞു.
മോറസണിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്‍യമിന്‍ നെതന്യാഹു രംഗത്തെത്തി. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ടോണ്‍ബുള്‍ പുറത്തായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മോറസണിന്റെ പ്രഖ്യാപനം ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് ആസ്‌ത്രേലിയയിലെ പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന സിഡ്‌നിയിലെ വെന്റ്‌വര്‍ത്തില്‍ ന്യൂനപക്ഷമായ ജൂത സമൂഹത്തിന്റെ വോട്ട് നേടാനാണ് മോറിസണ്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ സെനറ്റ് തലവന്‍ പെന്നി വോങ് പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാനായി വിദേശനയത്തെ ഉപയോഗിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago