HOME
DETAILS

രണ്ടാം ടെസ്റ്റ്: ആദ്യ ദിനം ആസ്‌ത്രേലിയ തകര്‍ച്ചയില്‍

  
backup
October 16 2018 | 23:10 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%9f%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%bf%e0%b4%a8-2


ദുബൈ: ആസ്‌ത്രേലിയയും പാകിസ്താനും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പാകിസ്താന്‍ ആസ്‌ത്രേലിയയെ എറിഞ്ഞൊതുക്കുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ പാകിസ്താന്റെ 282 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ആസ്‌ത്രേലിയ 20 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. ഇരു ടീമുകളും മികച്ച ബൗളിങ് പുറത്തെടുത്തപ്പോള്‍ ആദ്യ ദിനം തന്നെ വീണത് ഇരുടീമുകളിലേയുമായി 12 വിക്കറ്റുകളാണ്. ഉസ്മാന്‍ ഖാജയേയും പീറ്റര്‍ സിഡ്‌ലിനേയുമാണ് ആസ്‌ത്രേലിയക്ക് നഷ്ടമായത്. പാക്ക് ബൗളര്‍ മുഹമ്മദ് അബാസാണ് ആസ്‌ത്രേലിയയുടെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. 13 റണ്‍സുമായി ആരോണ്‍ ഫിഞ്ചാണ് ക്രീസിലുള്ളത്. നാല് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയണാണ് പാകിസ്താന്‍ ബാറ്റിങ്ങിന് തടയിട്ടത്. 57 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്ന പാകിസ്താനെ ഫകര്‍സമാനും സര്‍ഫ്രാസ് അഹ്മദും ചേര്‍ന്നാണ് കരകയറ്റിയത്. 94 റണ്‍സ് വീതം നേടിയ ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തു. ആറാം വിക്കറ്റില്‍ പാകിസ്താന്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതോടെ പാകിസ്താന്റെ ഇന്നിങ്‌സ് 282 റണ്‍സിലൊതുങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി

International
  •  20 days ago
No Image

പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം

Football
  •  20 days ago
No Image

വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ

Kerala
  •  20 days ago
No Image

വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്

Kuwait
  •  20 days ago
No Image

താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം

uae
  •  20 days ago
No Image

ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ

Kerala
  •  20 days ago
No Image

കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്

Kerala
  •  20 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

Weather
  •  20 days ago
No Image

500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക് 

uae
  •  20 days ago
No Image

പാലക്കാട് അ​ഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  20 days ago