നിര്‍ബന്ധിച്ച് പണം പിരിക്കുന്ന ഇടതുനയം തെറ്റ്: ആര്യാടന് മുഹമ്മദ്
മലപ്പുറം: സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധിച്ച് പണം പിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ നയം ജനാധിപത്യ വിരുദ്ധമാണെന്ന് മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
എന്‍.ജി.ഒ അസോസിയേഷന് 44ാമത് ജില്ലാ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിക്ക് നല്‍കേണ്ട വേതനം യാതൊരുതരത്തിലും മുതലാളിക്ക് പിടിച്ചുവയ്ക്കാന്‍ അവകാശമില്ല. അത് നിയമപരമായി തെറ്റാണ്. എന്‍.ഡി.എ സര്‍ക്കാരിന്റെ ഭരണം മൂലം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറഞ്ഞു, അദ്ദേഹം പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, കെ.പി.സി.സി സെക്രട്ടറി വി.എ കരീം, എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എന്‍.കെ ബെന്നി, സംസ്ഥാന ട്രഷറര്‍ പി. ഉണ്ണികൃഷ്ണന്, ജില്ലാ ട്രഷറര്‍ സി. വിഷ്ണുനാഥ്, കെ.എ മാത്യു, എ.എം ജാഫര്‍ഖാന്‍, ഉമാശങ്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."