HOME
DETAILS

കുറ്റിക്കോലില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍; കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്ക്

  
backup
October 17, 2018 | 7:15 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%be

കുറ്റിക്കോല്‍: കോണ്‍ഗ്രസിലെ വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കു തിരിച്ചു പോകാനൊരുങ്ങുന്നതോടെ വീണ്ടും പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയാവുകയാണ് കുറ്റിക്കോല്‍ പഞ്ചായത്ത്. എട്ടാം വാര്‍ഡില്‍നിന്നു കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച സുനിഷ് ജോസഫും അഞ്ചാം വാര്‍ഡില്‍നിന്നു മത്സരിച്ചു വിജയിച്ച് ബി.ജെ.പിയെ പിന്തുണച്ചതിനു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സമീറാ ഖാദറുമാണ് കോണ്‍ഗ്രസിലേക്കു മടങ്ങാനൊരുങ്ങുന്നത്.
പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇരുവരും കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിക്കു കത്തു നല്‍കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ സ്വതന്ത്രനായി മത്സരിച്ചതിനു സുനിഷ് ജോസഫിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാഥിയായി മത്സരിച്ചു വിജയിച്ച സമീറ ഖാദര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ പി. ദാമേദരന്‍ തെടുപ്പത്തിനു വോട്ടുചെയ്യുകയും ബി.ജെ.പി പിന്തുണയോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സ്വീകരിക്കുകയും ചെയ്തതിനാണ് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയത്.
ഈ മാസം ഒന്‍പതിനു വൈസ് പ്രസിഡന്റിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഇരുവരും പിന്തുണക്കുകയും ബി.ജെ.പിക്ക് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് ഇരുവരും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തുനല്‍കിയത്. എന്നാല്‍ ബി.ജെ.പി സഹായത്തോടെ നേടിയ സ്ഥാനങ്ങള്‍ രാജിവെക്കാതെ സമീറാ ഖാദറിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസിനെതിരേ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ മാതൃസംഘടനയിലേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നതും അവിശ്വാസത്തെ സി.പി.ഐ പിന്തുണക്കില്ലെന്ന നിലപാടെടുത്തതും സി.പി.എമ്മിനു തിരിച്ചടിയായിരിക്കുകയാണ്.
അതിനു പുറമെ വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെ പിന്തുണച്ചാല്‍ സമീറാ ഖാദറിന് പ്രസിഡന്റ് സ്ഥാനവും സുനിഷ് ജോസഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എം വാഗ്ദാനം നല്‍കുകയും അവിശ്വാസം വിജയിച്ചതിനു ശേഷം ഈ വാഗ്ദാനത്തില്‍നിന്നു സി.പി.എം പിന്മാറിയതായും ആരോപണമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഉടൻ അടച്ചുപൂട്ടണം, അല്ലെങ്കിൽ ആക്രമണം തുടരും; മുജ്തബ ഹുസൈനി ഖമനേയി

latest
  •  a month ago
No Image

സഭയിൽ എല്ലാവരും തുല്യർ, ആർക്കും പ്രത്യേക പരിഗണനയില്ല; പ്രതിപക്ഷത്തിനെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ

National
  •  a month ago
No Image

വാമനപുരത്ത് ഒരു വയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് പൊലിസ്

Kerala
  •  a month ago
No Image

ഇന്ത്യക്കെതിരേ ഉൾപ്പെടെ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

International
  •  a month ago
No Image

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

Kerala
  •  a month ago
No Image

പാചക വാതക പ്രതിസന്ധി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  a month ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  a month ago