HOME
DETAILS

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവം: സസ്പെന്‍ഷനിലായ മൂന്നു പൊലിസുകാരെയും തിരിച്ചെടുത്തു

  
backup
August 20, 2019 | 8:32 AM

suspended-police-man-for-not-clearing-the-way-for-ministers-car-again-taken-charge

കൊല്ലം: മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്ത മൂന്നു പൊലിസുകാരെയും തിരിച്ചെടുത്തു. എന്നാല്‍ ഇവരെ സ്ഥലം മാറ്റിയിട്ടുണ്ട്. ശൂരനാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്, റൂറല്‍ പൊലിസ് സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ നുക്യുദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച റൂറല്‍ എസ്.പി സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്ത കൊല്ലം എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലിസുകാരന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കേണ്ടത് കൊല്ലം സിറ്റിപൊലിസ് കമ്മിഷണറായതിനാല്‍ അതും ഉടനുണ്ടായേക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്.പി ആര്‍. ഹരിശങ്കറിന്റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു ഇവരെ സസ്പെന്‍ഡ് ചെയ്തത്.

വാഹനം കടന്നുപോകുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും വേണ്ട സൗകര്യം ഒരുക്കിയില്ലെന്ന് കണ്ടെത്തിയാണ് നടപടിയെന്നായിരുന്നു സസ്പെന്‍ഷനെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം. എന്നാല്‍ മന്ത്രിയുടെ പെട്ടെന്നുള്ള സന്ദര്‍ശനം അറിഞ്ഞ് പൊലിസ് എത്തിയപ്പോഴേക്കും മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടിരുന്നു. ഇടതു അനുകൂല സംഘടനാ പ്രവര്‍ത്തകരായ പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത് പൊലിസിനുള്ളിലും അമര്‍ഷത്തിന് കാരണമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  6 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  6 days ago
No Image

വിദേശകുടിയേറ്റം; പെൺകുട്ടികളുടേത് സ്വന്തം ഇഷ്ടപ്രകാരം; ഭൂരിഭാഗവും വായ്പയിൽ

Kerala
  •  6 days ago
No Image

കൈയേറ്റക്കാരുടെ വാദത്തിന് തിരിച്ചടി; മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെയെന്ന് പുതിയ നിമയമസഭ രേഖ

Kerala
  •  6 days ago
No Image

സ്റ്റേഷനിൽ 'കിടന്നുറക്കം' വേണ്ട

Kerala
  •  6 days ago
No Image

പാർലമെന്റ് കൂടി പാസാക്കിയാൽ ഇനി 'കേരളം'

Kerala
  •  6 days ago
No Image

വഖ്ഫ് രജിസ്‌ട്രേഷൻ; 11 % അപേക്ഷകള്‍ തള്ളി, 88,571 വഖ്ഫ് സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ

National
  •  6 days ago
No Image

സർക്കാർ അറിഞ്ഞില്ല; അനുമതിയില്ലാതെ കൈമാറ്റം സാധ്യമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

വാണിജ്യ എൽ.പി.ജി:183.50 രൂപ കുറച്ചു

National
  •  6 days ago
No Image

2 ഗോളിന് മുന്നിൽ നിന്ന ശേഷം വീണു; സെനഗലിനെ വീഴ്ത്തി ബെൽജിയം പ്രീ ക്വാർട്ടറിൽ

Football
  •  6 days ago