HOME
DETAILS

ശബരിമല: സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ചെന്നിത്തല ചെന്നിത്തല ഇന്ന് രാഹുലിനെ കാണും

  
Web Desk
October 18 2018 | 01:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%b4


ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയം സമാധാനപരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചില്ല. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പരാജയമാണ്. ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണ് സി.പി.എമ്മും ആര്‍.എസ്.എസും നടത്തുന്നത്. ഇത് അനുവദിക്കാനാവില്ല. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമെന്നും രമേശ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തില്‍ അക്രമാസക്ത പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കെ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നിലയ്ക്കലില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഏത് തരത്തിലാകണമെന്നതാകും പ്രധാന ചര്‍ച്ച.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയകുഴപ്പം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതിയുടെ ചരിത്രവിധി വന്നതിനുശേഷം എതിര്‍പ്പുമായി ആദ്യം രംഗത്ത്‌വന്നത് കോണ്‍ഗ്രസായിരുന്നെങ്കിലും പിന്നീട് വിഷയം ബി.ജെ.പി ഹൈജാക്ക് ചെയ്തുവെന്ന പരാതി കോണ്‍ഗ്രസിലുണ്ട്. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തിറങ്ങുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതൃത്വം രണ്ട് തട്ടിലുമായി. ബി.ജെ.പി കേന്ദ്ര നേതൃത്വം ശബരിമല വിഷയത്തില്‍ സംസ്ഥാനഘടകത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  7 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  7 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  7 days ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  7 days ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  7 days ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  7 days ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  7 days ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  7 days ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  7 days ago