കോടതിയെ വെല്ലുവിളിച്ച് ഹാഫിസ് സഈദ്
ലാഹോര്‍: ലഷ്കറെ ത്വയ്യിബയുമായി ബന്ധമില്ലാത്തതിനാല്‍ തനിക്കും അനുയായികള്‍ക്കുമെതിരായ കേസ് നിലനില്‍ക്കില്ലെന്നും അതിനു നിയമസാധുതയില്ലെന്നും നിരോധിത പാക് ഭീകരസംഘടനയായ ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ്. ജമാഅത്തുദ്ദഅ്വയുടെ പണം പള്ളി നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നിയമപരമല്ലെന്നും ലാഹോര്‍ ഹൈക്കോടതി മുമ്പാകെ അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ഹാഫിസ് സഈദ് ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ സ്ഥാപകനേതാവാണ്. എന്നാല്‍ തനിക്ക് വര്‍ഷങ്ങളായി ഈ സംഘടനയുമായി ബന്ധമില്ലെന്നാണ് ഹാഫിസിന്റെ നിലപാട്. യു.എന്‍ ഭീകരനായി പ്രഖ്യാപിച്ച് ഇദ്ദേഹത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് യു.എസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."