HOME
DETAILS

സ്വകാര്യ വ്യക്തിയുടെ മരമില്ല് എ.ഐ.വൈ.എഫ് കൈയേറി

  
backup
June 07, 2017 | 1:08 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%ae



മുല്ലശ്ശേരി:  മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ മരമില്ല് കയ്യേറിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഗേയ്റ്റ് പൂട്ടി കൊടിനാട്ടിയതായി പരാതി.
മുല്ലശ്ശേരി സ്വദേശി നടുവില്‍ പുരയ്ക്കല്‍ അഡ്വ. ബേബി രഞ്ജിത്തിന്റെ മില്ലാണ് കയ്യേറിയത്. രണ്ടേക്കറയോളം സ്ഥലത്താണ് മില്‍ പ്രവര്‍ത്തിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ഈ സ്ഥലത്ത് നിന്ന് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി സി.പി.ഐക്ക് നല്‍കിയിരുന്നു. ഈ സ്ഥലത്ത് ബില്‍ഡിഗ് പണിതാണ് സി.പി.ഐയുടെ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള നേതാക്കളാണ് തന്റെ മരമില്ല പൂട്ടിയതെന്നും സി.പി.ഐയുടെ ഓഫിസ്പൂട്ടാന്‍ ഉപയോഗിക്കുന്ന താഴിട്ടാണ് മില്ലിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതെന്നും ഉടമ പറഞ്ഞു.
ഏഴ് വര്‍ഷം മുമ്പ് സി പി ഐ വിട്ട് സി പി ഐ എമ്മില്‍ ചേര്‍ന്ന് പ്രര്‍ത്തിക്കുന്നുണ്ട്. അന്ന് മുതല്‍ ഇന്ന് വരെയും പല വിധത്തില്‍ നിരന്തരം സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളും പ്രവര്‍ത്തകരും വേട്ടയാടുകയാണെന്നും ഒട്ടകത്തിന് കയറി നില്‍ക്കാന്‍ ഇടം കൊടുത്ത അറബിയുടെ ഗതിയാണ് സ്ഥലം ഉടമയായ തനിക്ക് ഉണ്ടായ അനുഭവമെന്നും. ഇത് സംബന്ധിച്ച് പാവറട്ടി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  7 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  7 days ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  7 days ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  7 days ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  7 days ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  7 days ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  7 days ago
No Image

സഞ്ജു സാംസൺ തലയുടെ ചെന്നൈയിലേക്കെന്ന് സൂചന; പകരം രാജസ്ഥാനിൽ എത്തുക ഈ സൂപ്പർ താരങ്ങൾ

Cricket
  •  8 days ago
No Image

സിംഗപ്പൂരിലെ കർശന നിയമങ്ങൾ മടുത്തു; സമ്പന്നരായ ചൈനക്കാർ കൂട്ടത്തോടെ ദുബൈയിലേക്ക് 

uae
  •  8 days ago
No Image

പാഠപുസ്തകങ്ങളില്‍ ആര്‍എസ്എസ് വല്‍ക്കരണം; വെട്ടിമാറ്റിയ പാഠങ്ങള്‍ പഠിപ്പിക്കുമെന്ന് വി ശിവന്‍കുട്ടി

Kerala
  •  8 days ago