HOME
DETAILS

സൗജന്യ അരി പ്രഖ്യാപനത്തിലുണ്ട്; റേഷന്‍ കടയിലില്ല

  
backup
August 22, 2019 | 7:06 PM

%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

 



കോഴിക്കോട്: പ്രളയ ദുരിതബാധിതര്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണത്തില്‍ അവ്യക്തത. പ്രഖ്യാപനം നടന്നെങ്കിലും മിക്കയിടത്തും റേഷന്‍ വിതരണം ആരംഭിച്ചിട്ടില്ല. ഈപോസ് സംവിധാനത്തില്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടുത്താത്തതാണ് വിതരണം വൈകുന്നത്. പ്രഖ്യാപനം കേട്ട് സൗജന്യ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ക്ക് ഇതോടെ തിരിച്ചു പോകേണ്ട അവസ്ഥയിലാണിപ്പോള്‍. നിരവധി പേരാണ് ഇത്തരത്തില്‍ റേഷന്‍ കടകളിലെത്തി മടങ്ങി പോകുന്നത്. പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷന്‍ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ മിക്കയിടത്തും ഇ പോസ് മെഷനുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതും റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിക്കുണ്ട്. വെള്ളം കയറി ഇ പോസ് സംവിധാനം തകരാറില്‍ ആയ റേഷന്‍ കടകള്‍ക്ക് മാന്വല്‍ ആയാണ് റേഷന്‍ നല്‍കുന്നത്. ഇ പോസ് സംവിധാനത്തില്‍ സൗജന്യ റേഷന്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക കാലതാമസമാണ് റേഷന്‍ വിതരണം വൈകാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശ്‌നം ഭക്ഷ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതായും റേഷന്‍ വ്യാപാരികള്‍ പറയുന്നു.


പ്രളയക്കെടുതിയില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടത്. കാര്‍ഡ് നഷ്ടമായതിനാല്‍ റേഷന്‍ ലഭിക്കില്ലെന്ന ഭീതിയും ഇവര്‍ക്കിടയിലുണ്ട്.
എന്നാല്‍ കാര്‍ഡ് നഷ്ടപെട്ടവര്‍ക്ക് സൗജന്യമായി പുതിയ കാര്‍ഡ് അനുവദിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പുതിയ കാര്‍ഡ് ലഭിക്കുന്നതുവരെ റേഷന്‍ കാര്‍ഡിന്റെ നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുമെന്നും മാവേലി സ്റ്റോറില്‍ അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമ്പർ പ്ലേറ്റ് മറച്ചാൽ 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബൂദബി പൊലിസ്; പരിശോധനകൾ ശക്തമാക്കും

uae
  •  17 days ago
No Image

ശബരിമല തീര്‍ഥാടനം: 10 ജില്ലകളിലെ 82 റോഡുകള്‍ക്ക് 377.8 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  17 days ago
No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  17 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  17 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  17 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  17 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  17 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  17 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  17 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  17 days ago