HOME
DETAILS

തിരുപ്പതി ബസ് ടിക്കറ്റിന് പുറത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥാടനത്തിന്റെ പരസ്യം; ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരേ വാളെടുക്കാനൊരുങ്ങി ബി.ജെ.പി

  
backup
August 23 2019 | 10:08 AM

hajj-jerusalem-advertisement-in-tiruppati-bus-ticket121

ഹൈദ്രാബാദ്: ആന്ധ്രപ്രദേശ്‌ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ തിരുപ്പതിയിലേക്കുള്ള ബസ് ടിക്കറ്റിന് പുറത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥാടനത്തിന്റെ പരസ്യം നല്‍കിയ സംഭവത്തില്‍ മുതലെടുപ്പുമായി ബി.ജെ.പി. കഴിഞ്ഞ ദിവസം ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നും തിരുമലയിലേക്ക് എ.പി.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തവര്‍ക്കാണ് ഈ ടിക്കറ്റ് ലഭിച്ചത്.

ടിക്കറ്റിന്റെ ഒരുവശത്ത് ഹജ്ജ്, ജറുസലേം തീര്‍ത്ഥയാത്രയുടെ സര്‍ക്കാര്‍ പരസ്യമാണുണ്ടായിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പ്രിന്റ് ചെയ്ത ടിക്കറ്റിന്റെ കെട്ട് മാറിപ്പോയതാണെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ഗതാഗതവകുപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം വിഷയം മുഖ്യമന്ത്രിക്കെതിരാക്കി തീര്‍ക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി ഘടകത്തിന്റെ നീക്കം. ഹിന്ദുമതവിശ്വാസിയല്ലാത്ത മതവിശ്വാസമില്ലാത്ത ജഗമോഹന്‍ റെഡ്ഡി ബോധപൂര്‍വം തന്റെ അജണ്ടകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

യു.എസില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ അദ്ദേഹം വിളക്ക് തെളിയിക്കാന്‍ പോലും തയാറാകാതിരുന്നത് അദ്ദേഹത്തിന്റെ മതവിരുദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ബി.ജെ.പി എം.എല്‍.എ രാജ സിംഗ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

തലപ്പാടിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി; നാലു മരണം 

Kerala
  •  21 days ago
No Image

വിജിലിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുന്നു; സരോവരം പാര്‍ക്കിന് സമീപം, പരിശോധനക്കായി രണ്ട് കഡാവര്‍ നായകളെ എത്തിച്ചു

Kerala
  •  21 days ago
No Image

നിങ്ങൾ വാഹനം എടുക്കാനെത്തുമ്പോൾ, മറ്റൊരു വാഹനത്തിനാൽ നിങ്ങളുടെ വഴി തടസ്സപ്പെട്ടിട്ടുണ്ടോ? ഇതാണ് അതിനുള്ള പരിഹാരം; ദുബൈയിൽ ഇരട്ടപാർക്കിം​ഗ് എങ്ങനെ റിപ്പോർട്ട് ചെയ്യാം

uae
  •  21 days ago
No Image

കാസർകോട്-കർണാടക അതിർത്തിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ച് കയറി നാല് മരണം

Kerala
  •  21 days ago
No Image

താമരശ്ശേരി ചുരത്തിൽ വീണ്ടും ശക്തമായ മണ്ണിടിച്ചിൽ; ചാലുകളിൽ നിറവ്യത്യാസം, ജിയോളജി വകുപ്പ് പരിശോധന നടത്തി

Kerala
  •  21 days ago
No Image

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്

Kerala
  •  21 days ago
No Image

മഴയൊഴിയുന്നില്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala
  •  21 days ago
No Image

ഓണാഘോഷം അതിരുവിട്ടു; വിദ്യാർഥികൾ രൂപമാറ്റം വരുത്തിയ ആറ് കാറുകളുമായി ക്യാമ്പസിലെത്തി, പൊലിസ് കേസെടുത്തു

Kerala
  •  21 days ago
No Image

രാഹുലിനെതിരായ കേസന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരും

Kerala
  •  21 days ago