തുഷാര്‍ മോചിതനായി; മോചിതനായിട്ടും കടക്കെണിമൂലം നാസില്‍ അബ്ദുല്ലക്ക് നാട്ടില്‍ വരാനാകുന്നില്ല: ആറ് മാസത്തോളം ജയിലില്‍ കിടന്നു, എല്ലാം വിറ്റു തീര്‍ത്ത് ബാധ്യത തീര്‍ത്തു, പക്ഷാഘാതം പിടിപ്പെട്ട പിതാവ് കിടപ്പിലായി, കുടുംബം കഴിയുന്നത് പലരുടെയും കാരുണ്യത്തില്‍
കയ്പമംഗലം(തൃശൂര്‍): ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ ജയില്‍ മോചിതനായെങ്കിലും കടക്കെണിമൂലം പരാതിക്കാരനായ നാസില്‍ അബ്ദുല്ലക്ക് നാട്ടില്‍ വരാന്‍ പോലുമാകാത്ത സ്ഥിതിയെന്ന് ബന്ധുക്കള്‍. തൃശൂര്‍ മതിലകം പുതിയകാവിലെ നമ്പിപ്പുന്നിലത്ത് നാസില്‍ അബ്ദുല്ലക്കാണ് ജയില്‍ മോചിതനായിട്ടും നാട്ടില്‍ വരാന്‍പോലും സാധിക്കാത്തത്. നാസിലിന്റെ പരാതിയെതുടര്‍ന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാനില്‍ അറസ്റ്റ് ചെയ്തത്.
എന്നാല്‍ എട്ട് മാസത്തോളമാണ് നാസില്‍ ഇതു സംബന്ധിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞത്. പണം കിട്ടാനുള്ളവര്‍ നാട്ടിലെത്തി ബുദ്ധിമുട്ടിച്ചു. പിതാവിന്റെ പേരിലുള്ള വസ്തുക്കള്‍ പലതും വിറ്റു. നാട്ടുകാരില്‍ നിന്നും കടം വാങ്ങിയാണ് പരിധിവരെ ബാധ്യത തീര്‍ത്തത്. മകന്‍ ജയിലിലായ മനോവിഷമത്തില്‍ പിതാവ് പക്ഷാഘാതം പിടിപെട്ട് കിടപ്പിലാണിപ്പോള്‍. എഴുന്നേറ്റ് നടക്കാനാവില്ല. സംസാരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ വീല്‍ ചെയറിലാണ് ജീവിതം.
മാന്യമായി ജീവിച്ചിരുന്ന കുടംബം ഇതോടെ മാനക്കേടിലായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ തുഷാറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേറെ വഴിയില്ലാതായതോടെയാണ് കോടതിയെ സമീപിച്ചത്. ഇതിനു പിന്നില്‍ യാതൊരു ഗൂഢാലോചനയില്ലെന്നും തുഷാറുമായുണ്ടായിരുന്ന ഇടപൊടിനെ തുടര്‍ന്ന് കടക്കണെിയിലായതോടെയാണ് മറ്റു മാര്‍ഗങ്ങളില്ലാതെ പൊലിസില്‍ പരാതി നല്‍കേണ്ടി വന്നതെന്നും നാസിലിന്റെ മാതാവ് റാബിയ പറഞ്ഞു. കുടുംബം സാമ്പത്തികമായി തകര്‍ന്നതിനെക്കുറിച്ച് കണ്ണീരോടെയാണ് ഈ ഉമ്മ പറയുന്നത്. സ്വന്തമായി ബിസിനസ് ചെയ്യാന്‍ പ്രത്യേക കഴിവുണ്ടായിരുന്ന നാസില്‍ ബി.ടെകിന് ശേഷം 2007ലാണ് വിദേശത്തെത്തിയത്.
ആദ്യം ഒരു കമ്പനിയിലെ ഇലക്ട്രിക്കല്‍ ജോലി ചെയ്തു. പിന്നീട് ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികള്‍ കരാരെടുത്ത് നടത്തുന്ന ഒരു കമ്പനി തുടങ്ങി.
നല്ല നിലയില്‍ പോയിക്കൊണ്ടിരിക്കേയാണ് തുഷാറിന്റെ കമ്പനിയുടെ ഉപ കരാര്‍ ലഭിച്ചത്.
ജോലികള്‍ പൂര്‍ത്തിയായെങ്കിലും പണം ലഭിക്കാതായതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
പണി തുടരണമെന്നും പൂര്‍ത്തിയാകുമ്പോള്‍ പണം നല്‍കാമെന്നും കരാറുണ്ടാക്കി തുഷാര്‍ സെക്യൂരിറ്റി ചെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും പണം ലഭിക്കാതായതോടയൊണ് ഈ സെക്യൂരിറ്റി ചെക്ക് ഉപയോഗിച്ച് പരാതി നല്‍കിയത്.
ചെക്കിലെ വിവരങ്ങള്‍ കരാരില്‍ പറഞ്ഞിട്ടുണ്ടെന്നും ചെക്ക് മോഷ്ടിച്ചതാണെന്നുള്ള വാദം തെറ്റാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."