ബാബരി കേസ്: ഉടമസ്ഥാവകാശം മാത്രമല്ല, പരിപാലനാവകാശവും തങ്ങള്‍ക്കെന്ന് ജയ്ന്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ നിര്‍മോഹി അഖാഡയുടെ വാദം തുടരുന്നു. കേസിലെ മറ്റു ഹിന്ദു കക്ഷികളും നിര്‍മോഹി അഖാഡയും തമ്മില്‍ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് അഖാഡയുടെ അഭിഭാഷകന്‍ സുശീല്‍ കുമാര്‍ ജയ്ന്‍ വാദിച്ചു.
ബാബരി മസ്ജിദ് പണിതത് രാമക്ഷേത്രം പൊളിച്ചാണെന്ന് അവര്‍ വാദിക്കുമ്പോള്‍ തങ്ങളുടെ നിലപാട് അവിടെ എക്കാലത്തും ക്ഷേത്രമാണ് ഉണ്ടായിരുന്നത് എന്നാണെന്ന് ജയ്ന്‍ പറഞ്ഞു.
ഇന്നലെ വാദം തുടങ്ങിയപ്പോള്‍ തന്നെ ഹൈക്കോടതിയിലെ നിലപാടും സുപ്രിംകോടതിയിലെ നിലപാടും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് നിലപാട് സ്വരൂപിക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ജയ്ന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇനിയും വാദത്തിന് സമയം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം മാത്രമല്ല, അതിന്റെ പരിപാലനാവകാശവും തങ്ങള്‍ക്കാണെന്ന് ജയ്ന്‍ വാദിച്ചു. അത് പ്രതിഷ്ഠയുടെ മാത്രമല്ല, രാമജന്‍മഭൂമിയുടെ മൊത്തം പരിപാലനാവകാശമാണെന്നും അദ്ദേഹം പറഞ്ഞു. വാദം തിങ്കളാഴ്ച തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."