
തൊണ്ണൂറ്റിയഞ്ചിലും കര്‍മനിരതനായി പി.പി.ഫരീദ് ഹാജി
തൊടുപുഴ: പി.പി.ഫരീദ് ഹാജിയെന്ന തൊടുപുഴക്കാരുടെ 'പരി മാവു' 95 വയസിലും കര്‍മനിരതനാണ്. തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള തന്റെ അല്‍ അമീന്‍ ബുക്ക് സ്റ്റാളിലെ പഴയ കസേരയില്‍ ആര്‍ക്കും ഫരീദ് ഹാജിയെ കാണാം. ആരുപോയാലും ഒടുവില്‍ സൃഷ്ടാവിനെ ഭയപ്പെട്ടു ജീവിക്കുന്നതിന്റെ ആവശ്യകതയില്‍ എത്തിച്ചേരും ഇദ്ദേഹത്തിന്റെ സംസാരം. ചെറിയ പ്രബോധനമെങ്കിലും ചെയ്യാതെ ആരേയും മടക്കിയയക്കാറില്ല.
തെക്കന്‍ കേരളത്തില്‍ സമസ്ത മദ്‌റസകള്‍ക്ക് തുടക്കം കുറിച്ചതില്‍ ഇദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. തൊടുപുഴയുടെ കിഴക്കന്‍ മേഖലയുടെ മതപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ 1955 ല്‍ ഉണ്ടപ്ലാവ് മുഹിയുദ്ദീന്‍ പള്ളിയോട് ചേര്‍ന്ന് മദ്രസ സ്ഥാപിച്ചു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ 296 ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത മദ്‌റസ,
തെക്കന്‍ കേരളത്തില്‍ സമസ്തയുടെ ആദ്യ മദ്‌റസയാണ്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ മേധാവിയായിരുന്ന കെ.പി ഉസ്മാന്‍ സാഹിബ്, തബ്‌ലീഗുല്‍ ഇസ്‌ലാം മദ്‌റസ എന്ന് നാമകരണവും ചെയ്തു. മദ്‌റസയുടെ സെക്രട്ടറി, പ്രസിഡന്റ്, ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ 55 വര്‍ഷത്തോളം ഫരീദ് ഹാജി സേവനം ചെയ്തു. ദീര്‍ഘകാലം സമസ്തയുടെ റെയ്ഞ്ച് ഖജാഞ്ചിയുമായിരുന്നു. ഇക്കാലയളവില്‍ ശംസുല്‍ ഉലമ ഇ.കെ.അബുബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ നേതാക്കളുമായി വ്യക്തിബന്ധമുണ്ടാക്കി.
1985 മുതല്‍ 2009 വരെ തുടര്‍ച്ചയായി തൊടുപുഴ ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്നു. 2009 ല്‍ സ്ഥാനമാനങ്ങളെല്ലാം ഒഴിവായി. 1981 - 83 കാലഘട്ടത്തില്‍ ദുബൈയില്‍ ന്യൂ ഇന്ത്യാ സ്‌ക്കൂളുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് പ്രബോധനം നല്‍കാനായി പ്രവര്‍ത്തിച്ചു. ഉണ്ടപ്ലാവ് ഇളയിടത്ത്പുത്തന്‍വീട്ടില്‍ കുടുംബാംഗമായ ഫരീദ് ഹാജി ചെറുപ്രായത്തില്‍ തന്നെ ആലിമീങ്ങളുമായിട്ടായിരുന്നു സഹവാസം.
തൊടുപുഴ മിഡില്‍ സ്‌ക്കൂളില്‍ നിന്നും ഏഴാം ക്ലാസ് പാസായി. പ്രശസ്തനായ എം.പി. മന്മഥന്റെ ശിഷ്യനാണ്. തൊടുപുഴ ഹസ്രത്തിന്റെ കീഴില്‍ മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയിലാണ് മതപഠനം നടത്തിയത്. തികച്ചും ലളിത ജീവിതത്തിന് ഉടമയായ ഫരീദ് ഹാജി, മതചര്യ അനുസരിച്ചുള്ള ജീവിതത്തില്‍ ഈ പ്രായത്തിലും വിട്ടുവീഴ്ചചെയ്യാറില്ല.
ഒര്‍മവെച്ച കാലം മുതല്‍ റമദാന്‍ നോമ്പ് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. തറാവീഹ് നമസ്‌ക്കാരം ഒന്നുപോലും മുടങ്ങാതെ നിര്‍വഹിക്കുന്നു. ഖുര്‍ആന്‍ പാരായണവും പത്രവായനയും മുടക്കാറില്ല. ഈ പ്രായത്തിലും വായനയ്ക്ക് കണ്ണട വേണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. നാല് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. 13 ാം വയസില്‍ ഫരീദ് ഹാജിയുടെ സന്തതസഹചാരിയായതാണ് ഭാര്യ ഫാത്തിമ. ഏഴ് മക്കളുണ്ട്. മക്കളിലും കൊച്ചുമക്കളിലും നിരവധി ആലിമീങ്ങളും ഹാഫിളീങ്ങളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പിന്നില്‍ അരാജക സംഘടനകള്‍',പൊമ്പിളൈ ഒരുമയുടെ തനിയാവര്‍ത്തനം'; ആശാ വര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിച്ച് എളമരം കരീം
Kerala
• 7 days ago
ദുബൈയിൽ മറൈൻ ലൈസൻസ് ഓൺലൈനായി ലഭിക്കും; കുറഞ്ഞ പ്രായം 16 വയസ്; വിശദ വിവരങ്ങൾ അറിയാം
uae
• 7 days ago
മതവിദ്വേഷ പരാമർശക്കേസ്: പി.സി ജോർജ് കോടതിയിൽ കീഴടങ്ങി
Kerala
• 7 days ago
ഭക്ഷണം വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ അതിക്രമം; ജാമ്യത്തില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരെ കേസ്
Kerala
• 7 days ago
യോഗി പൊലിസ് ഉച്ചഭാഷിണി നീക്കി; പള്ളിയുടെ ടെറസില്‍ കയറി നിന്ന് ബാങ്ക് വിളിച്ച് സംഭല്‍ ഷാഹി മസ്ജിദ് ഇമാം
National
• 7 days ago
ഹത്ത പവർ പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഏപ്രിൽ മുതൽ ലഭ്യമാകും; പ്രവർത്തനമാരംഭിക്കുന്നത് ജിസിസിയിലെ ആദ്യ ജലവൈദ്യുത നിലയം
uae
• 7 days ago
വെസ്റ്റ്ബാങ്കില്‍ നരവേട്ട ശക്തമാക്കി ഇസ്‌റാഈല്‍; സൈനിക പടയൊരുക്കം, ടാങ്കുകള്‍ വിന്യസിച്ചു, 2000ത്തിന് ശേഷം ആദ്യമായി
International
• 7 days ago
ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റൊരാളുമായി പ്രണയം; യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
National
• 7 days ago
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
Kerala
• 7 days ago
ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ
National
• 7 days ago
ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു
Kerala
• 7 days ago
സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്
Football
• 7 days ago
ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ
uae
• 7 days ago
കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ
organization
• 7 days ago
പ്രവാസികളുടെ മരണം; ബഹ്റൈനിലെ നടപടിക്രമങ്ങളറിയാം; വിശദമായി
bahrain
• 7 days ago
ദുബൈയിലെ വാടക താമസക്കാരനാണോ? വാടക വര്‍ധനവിനെതിരെ പ്രതികരിക്കണോ? നിയമവശങ്ങള്‍ ഇങ്ങനെ
uae
• 7 days ago
ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി രാജകീയമായി ഇന്ത്യ സെമിയിലേക്ക്
Cricket
• 7 days ago
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
Kerala
• 7 days ago
ഇനിമുതല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാകും, ഷട്ടിള് ബസ് സര്‍വീസ് ആരംഭിക്കാന്‍ മദീന അധികൃതര്‍
Saudi-arabia
• 7 days ago
വീണ്ടും ചരിത്രമെഴുതി മെസി; എംഎൽഎസ്സും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 7 days ago
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചോദ്യത്തിന് ഉത്തരവുമായി കേരള പൊലിസ്
Kerala
• 7 days ago