ഇ- ഗവേണന്‍സ്: ജി.സി.സിയില്‍ ബഹ്‌റൈന്‍ മുന്നില്‍
മനാമ: സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഓണ്‍ലൈണ്‍ ഉപയോഗപ്പെടുത്തുന്ന ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ബഹ്‌റൈന്‍. 2016ലെ യു.എന്‍ ഇ-ഗവണ്‍മെന്റ് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2010 മുതല്‍ നാലു തവണയും ബഹ്‌റൈന്‍ തന്നെയാണ് മുന്നിലുള്ളത്. ഇത്തവണ ഏഷ്യയില്‍ അഞ്ചാമതും ആഗോളതലത്തില്‍ 24 ാമതുമാണ് ബഹ്‌റൈന്റെ സ്ഥാനം. ജി.സി.സിയില്‍ ബഹ്‌റൈനു തൊട്ടുപിറകിലുള്ളത് യു.എ.ഇ ആണ്.
ബജറ്റ് നിയന്ത്രണം നിലനില്‍ക്കുന്ന ഘട്ടത്തിലും ബഹ്‌റൈന് ഈ രംഗത്തു മുന്നേറാനായത് വലിയ നേട്ടമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇഗവണ്‍മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഖാഇദ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
യു.എന്‍. സാമ്പത്തിക, സാമൂഹികകാര്യ വിഭാഗം രണ്ടുവര്‍ഷത്തിലൊരിക്കലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കുന്നത്. 400ല്‍പരം മാനണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."