HOME
DETAILS
MAL
പെരിന്തല്‍മണ്ണ നഗരസഭയിലെ കെട്ടിട നികുതി വര്‍ധനവിന് സ്റ്റേ
backup
October 21 2018 | 05:10 AM
പെരിന്തല്‍മണ്ണ: നഗരസഭയിലെ കെട്ടിട നികുതി വര്‍ധനവിനെതിരേ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ വ്യാപാരികള്‍ക്ക് അനുകൂലമായി സ്റ്റേ ലഭിച്ചു.
യാതൊരു മാനദണ്ഡവുമില്ലാതെ അഞ്ചുവര്‍ഷത്തെ മുന്‍കാലപ്രാബല്യത്തോടെ ഗണ്യമായി വര്‍ധിപ്പിച്ച നികുതി വര്ധനവിനെതിരേയാണ് നൂറോളം വ്യാപാരികള്‍ ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിച്ചിരുന്നത്. ഭാരിച്ച ഇത്തരം കോടതിച്ചെലവുകള്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കരുതെന്നും വര്‍ധിപ്പിച്ച നികുതി വര്‍ധനവ് പിന്‍വലിക്കണമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ചമയംബാപ്പു അധ്യക്ഷനായി. സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്, പി.ടി.എസ് മൂസു, സി.പി മുഹമ്മദ് ഇഖ്ബാല്‍, യൂസുഫ് രാമപുരം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."