HOME
DETAILS
MAL
വാതുവയ്പ്: ഹോങ്കോങ് താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക്
backup
August 26 2019 | 17:08 PM
ഹോങ്കോങ്: വാതുവയ്പിനെ തുടര്‍ന്ന് രണ്ട് ഹോങ്കോങ് ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഐ.സി.സി ആജീവനാന്തം വിലക്കേര്‍പ്പെടുത്തി. ഇര്ഫാന് അഹമ്മദ്, നദീം അഹമ്മദ് എന്നിവര്‍ക്കാണ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുത്തിയത്. മറ്റൊരു താരം ഹസീബ് അംജദിന് അഞ്ച് വര്‍ഷം കളിക്ക് പുറത്തിരിക്കേണ്ടി വരും. സ്കോട്ട്ലന്ഡിനും കാനഡയ്ക്കുമെതിരായ മത്സരത്തിലെ ചില ഓവറുകള്‍ ഇവര്‍ വാതുവയ്പിന് ഉപയോഗിച്ചെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ ഈ മത്സരത്തില്‍ ടീം ജയിക്കുകയും ചെയ്തു.
ഓള്‍റൗണ്ടറായ ഇര്ഫാന് അഹമ്മദ് ഹോങ്കോങിനായി ആറ് ഏകദിനവും എട്ട് ടി20യും കളിച്ചിട്ടുണ്ട്. അതേസമയം, സ്പിന്‍ താരമായ നദീം അഹമ്മദ് 25 ഏകദിനത്തിലും 24 ടി20യിലും ദേശീയ വേഷമണിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."