HOME
DETAILS

ഹൈക്കോടതിയില്‍നിന്ന് വാര്‍ത്തകള്‍ നിലച്ചിട്ട് രണ്ടാഴ്ച: പ്രശ്‌നപരിഹാരസമിതിയുടെ ആദ്യയോഗം നാളെ കൊച്ചിയില്‍

  
backup
August 02 2016 | 19:08 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%be

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് നേരിട്ട് വാര്‍ത്തശേഖരിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിട്ട് രണ്ടാഴ്ച പിന്നിടുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പൊതുസ്ഥലത്തുവച്ച് അപമാനിച്ചതിന് അറസ്റ്റിലായ സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ മൂലം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വാര്‍ത്താശേഖരണത്തിന് തടസമായത്.

അഭിഭാഷകരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ സര്‍ക്കാരും ജഡ്ജിമാരും നിസഹായരായി നിന്നതോടെ നിലച്ച വാര്‍ത്താശേഖരണം പുനസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സുപ്രധാന കോടതിനടപടികള്‍ ജൂലൈ 19 ന് ശേഷം മാധ്യമങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസങ്ങളിലും ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനൂകൂലമായ സാഹചര്യം സൃഷ്ടിക്കാതിരുന്നതിനെ തുടര്‍ന്ന്് കോടതി ലേഖകര്‍ കോടതിയിലേക്ക് പ്രവേശിച്ചില്ല.

സോഷ്യല്‍ മീഡിയയിലൂടെ ഹൈക്കോടതി അഭിഭാഷകര്‍ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ വരരുതെന്ന അഭ്യര്‍ഥന മുതിര്‍ന്ന അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്തു രൂപീകരിച്ച അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ യോഗം നാളെ രാവിലെ കൊച്ചിയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഹൈക്കോടതിയിലെ സംഘര്‍ഷത്തിനു പിന്നാലെ വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് അഭിഭാഷക പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്്. കോഴിക്കോട് കോടതിവളപ്പില്‍ പൊലിസ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് വിവാദമായതോടെ മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്കില്ലെന്ന്് ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവേശനം നല്‍കുന്ന കാര്യം അതതു ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.

എന്നാല്‍ ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കുന്നതിനെക്കുറിച്ചോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ലേഖകരുടെ സുരക്ഷയെക്കുറിച്ചോ രജിസ്ട്രാറോ ബന്ധപ്പെട്ടവരോ വിശദീകരണം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ലേഖകര്‍ ഹൈക്കോടതിക്കുള്ളില്‍ കയാറാതിരിക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും പ്രകോപനപരമായ പ്രസ്താവനകളുമായി ഹൈക്കോടതി അഭിഭാഷകരില്‍ ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് പ്രശ്‌ന പരിഹാരം വൈകിപ്പിക്കുകയാണ്.

യുവ അഭിഭാഷകര്‍ ഇന്നലെയും സോഷ്യല്‍ മീഡിയ മുഖേന പത്രപ്രവര്‍ത്തകരെ വെല്ലുവിളിക്കുകയാണ്. ''ഹൈക്കോടതിയിലെ കൂലി ഇനി മുതല്‍ വരാന്തയില്‍ തന്നെ കൊടുക്കുമെന്നും ബംബര്‍ ബോണസ് തിരുവനന്തപുരത്തെ വരമ്പിലും അലവന്‍സുകള്‍ അതാത് ജില്ലാ വരമ്പുകളിലും നല്‍കുമെന്നാണ് യുവ അഭിഭാഷകന്റെ ഭീഷണി''.

ഓണമൊക്കെ അടുത്തതുകൊണ്ട് തിങ്കളാഴ്ച മുതല്‍ കോടതികളില്‍ വരുന്ന ചില പ്രത്യേക തരം ആളുകള്‍ക്ക് ബോണസ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതാണെന്നും മുമ്പ് കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കുമെല്ലാം അവരവരുടെ സമയത്തിന് അനുസരിച്ച് ഒറ്റയ്‌ക്കോ കുട്ടമായോ വന്ന് മേടിച്ചോണ്ടു പോകാമെന്നും മറ്റൊരു അഭിഭാഷകനായ റില്‍ജിന്‍ ജോര്‍ജ് വെളിയത്ത്് ഭീഷണി മുഴക്കുന്നു.

ഹൈക്കോടതിക്കു മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ അഭിഭാഷകരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോര്‍വിളിയുമായി നിലകൊള്ളുന്നതെന്നതും ശ്രദ്ധേയമാണ്. മറ്റൊരു പോസ്റ്റ് ഇങ്ങനെ - 'പറഞ്ഞിട്ട് ശീലമില്ല, ചെയ്താ ശീലം, പറഞ്ഞാല്‍ അത് ചെയ്യും. അടിക്കും എന്ന് പറഞ്ഞാല്‍ അടിക്കും, ഓര്‍ത്താല്‍ നന്ന്് '. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് പ്രകോപനപരമായ പോസ്റ്റുകളുമായി യുവ അഭിഭാഷകരെത്തുന്നത്.

ഈ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ അധ്യക്ഷതയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിനിധികളും ഉള്‍പെടുന്ന യോഗത്തിലുള്ള ഉറപ്പ് കണക്കിലെടുത്ത് വാര്‍ത്താശേഖരണത്തിനായി പോകാമെന്ന തീരുമാനത്തിലാണ് കോടതി ലേഖകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago