എയിംഫില്‍ നിരാഹാരസമരം: വിദ്യാര്‍ഥി കുഴഞ്ഞുവീണു
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് മാവൂര്‍ റോഡിലെ എയിംഫില്‍ സ്ഥാപനത്തിന് മുന്നില്‍ നിരാഹാരം നടത്തുന്ന വിദ്യാര്‍ഥികളിലൊരാള്‍ കുഴഞ്ഞു വീണു. തുടര്‍ന്നു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതല്‍ സമരം നടത്തുന്ന ജിത്തുവാണ് ഇന്നലെ ഉച്ചയോടെ കുഴഞ്ഞുവീണത്. ഇതിനു പകരമായി ഷാദില്‍ എന്ന വിദ്യാര്‍ഥി നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. മറ്റൊരു വിദ്യാര്‍ഥിയായ ആദര്‍ശും സമരം തുടരുകയാണ്. സ്ഥാപനത്തിലെ 23 വിദ്യാര്‍ഥികളാണ് സമരത്തിലുള്ളത്.
വ്യാജ കോഴ്‌സ് നടത്തി തട്ടിപ്പ് നടത്തിയ എയിംഫില്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റുകളും അടച്ച ഫീസും നഷ്ടപരിഹാരവും നല്‍കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം നടത്തുന്നത്. സമരത്തിന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടതു സംഘടനകള്‍ സമരത്തില്‍ ഇടപെടാത്തത് വിവാദമായിട്ടുണ്ട്.
എയിംഫില്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് തങ്ങള്‍ക്ക് നേരത്തെ അറിയാമെന്നും അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികളെ ഇതു ബോധ്യപ്പെടുത്താറുണ്ടെന്നും എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട് ചിലര്‍ വെളിപ്പെടുത്തി. അതിനിടെ കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന്‍ സമരക്കാരുമായി ഇന്നു ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."