വിദ്യാഭ്യാസ രംഗത്തെ ആധുനീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറും: വിദ്യാഭ്യാസ മന്ത്രി
തൃക്കരിപ്പൂര്‍: 2020 ഓടെ വിദ്യാഭ്യാസ രംഗത്ത് ആധുനിക വല്‍ക്കരണം നടത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഉദിനൂര്‍ സെന്‍ട്രല്‍ യു.പി സ്‌കൂളിനു വേണ്ടി നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ വര്‍ഷം സംസ്ഥാനത്തെ ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ് മുറികളില്‍ ആധുനിക സംവിധാനം ഒരുക്കും. അടുത്ത വര്‍ഷം മുതല്‍ എല്‍.പി, യു.പി, കോളജ്, സര്‍വകലാശാലകളും ഹൈടെക്കാകുമെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. പ്രധാനധ്യാപിക വി. ചന്ദ്രിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനേജര്‍ എം.വി കുഞ്ഞിക്കോരന്‍ ഉപഹാരം വിതരണം ചെയ്തു. വികസന രേഖ വി.പി ജാനകി പ്രകാശനം ചെയ്തു. ജലവിതരണ പദ്ധതി പി.സി ഫൗസിയ ഉദ്ഘാടനം ചെയ്തു. ഗീതാ പുറവങ്കര, കെ.വി ബിന്ദു, ഒ. ബീന, കെ.പി സതീഷ്ചന്ദ്രന്‍, പി.കെ ഫൈസല്‍, പി. വിജയകുമാര്‍, ടി. കുഞ്ഞിരാമന്‍, വി.കെ ഹനീഫ ഹാജി, ടി.എം സദാനന്ദന്‍, കെ. നാരായണന്‍, പി. സുരേഷ്‌കുമാര്‍, വി. ഹരിദാസ്, ഷീലാ കുഞ്ഞിപ്പുരയില്‍, കെ. ശ്രീധരന്‍ നമ്പൂതിരി, കെ.എന്‍ വാസുദേവന്‍ നായര്‍ ദാമു കാര്യത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."