HOME
DETAILS
MAL
നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി
backup
August 31 2019 | 20:08 PM
കോഴിക്കോട്: ഡി.ജി.പി ലോക്നാഥ് ബെഹ്റക്കെതിരായ പരാമര്‍ശത്തില്‍ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തനിക്ക് ഇതുസംബന്ധിച്ച് നോട്ടിസ് ലഭിച്ചിട്ടില്ല. ജുഡിഷ്യറിയുടെ പരിധിയില്‍ വന്നേക്കാവുന്ന വിഷയമായതിനാല്‍ അധികം പറയുന്നില്ല. ജുഡിഷ്യറിയില്‍ അചഞ്ചലമായ വിശ്വാസമുണ്ട്. ഈ വിഷയം ജുഡിഷ്യറിയുടെയും പൊതുസമൂഹത്തിന്റെയും മുന്‍പാകെ വിടുന്നു. പ്രസ്താവനയില്‍ ഖേദമില്ല.
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസില്‍ ഒരു തകര്‍ക്കവും ഉണ്ടാകില്ല. ഇന്ന് യു.ഡി.എഫ് നേതാക്കള്‍ കോട്ടയത്ത് യോഗം ചേരുന്നുണ്ട്. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ടുള്ളത് അടഞ്ഞ അധ്യായമാണ്. ഇനി പരസ്യ പ്രസ്താവന ആരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."