HOME
DETAILS

ചന്തക്കുന്നിലെ അഴുക്കുചാല്‍ മാലിന്യം റോഡില്‍; അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു

  
backup
October 24, 2018 | 7:13 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9a

നിലമ്പൂര്‍: ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിനു സമീപം റോഡില്‍ മലിന ജലം പരന്നൊഴുകുന്നത് ഒഴിവാക്കാന്‍ നഗരസഭ നടപടിതുടങ്ങി. പ്രശ്‌നം പഠിക്കുന്നതിനും പ്രതിവിധി കണ്ടെത്തുന്നതിനുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി വിഹംസ, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുള്‍പ്പെടുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു.
ബസ്സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് സ്ലാബ് തകര്‍ന്ന ഭാഗം പൊതുമരാമത്ത് വകുപ്പ് മണ്ണിട്ട് മൂടിയതോടെ ഓവുചാല്‍ പൂര്‍ണമായും അടഞ്ഞിട്ടുണ്ട്. മഴ പെയ്താല്‍ ഓവുചാല്‍ നിറഞ്ഞ് മലിന ജലം റോഡിലേക്കൊഴുകുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അഴുക്കുചാലില്‍ മലിനജലം കെട്ടി നിന്ന്് ടൗണില്‍ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാര്‍, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ഇവിടെ സന്ദര്‍ശനം നടത്തിയത്. കൊതുകുകളുടെയും, എലികളുടെയും വിഹാര കേന്ദ്രമായ ഈ അഴുക്കുചാലില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം അധികൃതര്‍ക്ക് നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. നാടുകാണി പരപ്പനങ്ങാടി പാതയുടെ നവീകരണം നടക്കുന്നതിനാല്‍ ഇവിടെ അഴുക്കുചാല്‍ നവീകരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാന്‍ കഴിയില്ല. പൊതുമാരാമത്ത് വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് മണ്ണിട്ട ഭാഗം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുമെന്നും സ്ലാബിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് പറഞ്ഞു.
ടൗണിലെ അഴുക്കു ചാലിലേക്ക് സമീപത്തെ വ്യാപാര സ്ഥാപനങ്ങളാണ് മാലിന്യം തള്ളുന്നതെന്നും, ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. അഴുക്കു ചാലിലെ നിലവിലുള്ള മലിനജലം ഒഴുക്കി കളയാനും നടപടി സ്വീകരിക്കാനാണ് നഗരസഭാ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  14 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  14 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  14 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  14 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  15 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  15 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  15 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  15 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  15 days ago