HOME
DETAILS

കൊച്ചി മെട്രോ തൈക്കൂടത്തേക്ക്; ഉദ്ഘാടനം മൂന്നിന്

  
backup
August 31, 2019 | 8:41 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%a4%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d

 

സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടത്തേക്കുള്ള സര്‍വിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക.
തുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും തൈക്കൂടംവരെ മെട്രോയില്‍ യാത്ര ചെയ്യും.നാലാം തിയതി മുതലായിരിക്കും പൊതുജനങ്ങള്‍ക്കായി മെട്രോ സര്‍വിസ് നടത്തുക.
രാവിലെ ആറുമണിമുതല്‍ രാത്രി പത്ത് മണിവരെയായിരിക്കും സര്‍വീസ്. നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പുതിയ പാതയിലൂടെ സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയാകും. ആലുവ മുതല്‍ തൈക്കൂടം വരെയുള്ള 23.75 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരിക്കും മെട്രോ സര്‍വീസ് നടത്തുക. കഴിഞ്ഞമാസമാണ് മെട്രോ തൈക്കൂടത്തേക്ക് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്.
900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചായിരുന്നു യാത്ര.തുടര്‍ന്ന് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ സുരക്ഷാപരിശോധനയും നടത്തിയിരുന്നു. പുതുതായി സര്‍വീസ് ആരംഭിക്കുന്ന 5.6 കിലോമീറ്റര്‍ ദൂരത്തിനിടയിലെ അഞ്ച് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.
ഇലക്ട്രിക് വിഭാഗത്തിലെ ലിഫ്റ്റ്, എസ്‌കലേറ്റര്‍,അഗ്‌നിശമനാസംവിധാനങ്ങള്‍ എമര്‍ജന്‍സി ട്രിപ്പിങ്ങ് സ്വിച്ച്, എമര്‍ജന്‍സി ടെലഫോണ്‍ സംവിധാനങ്ങള്‍ എന്നിവയാണ് പരിശോധിച്ചത്. ഇതുകൂടാതെ സിഗ്‌നല്‍ സംവിധാനങ്ങള്‍,സിഗ്‌നല്‍ എക്യുപ്‌മെന്റ് റൂം,കംപ്യൂട്ടര്‍ സംവിധാനങ്ങള്‍, യാത്രക്കാര്‍ക്കുള്ള സംവിധാനങ്ങളുടെ വിലയിരുത്തലുകള്‍ എന്നിവയും പൂര്‍ത്തിയാക്കി. ദിനംപ്രതി 40000 പേര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നെന്നാണ് കണക്ക്. സര്‍വീസ് തൈക്കൂടംവരെ നീട്ടുന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റില ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മെട്രോ സ്‌റ്റേഷനുകളുള്ളതിനാല്‍ ഗതാഗതക്കുരുക്കില്‍പെടാതെ യാത്രചെയ്യാമെന്നതാണ് പ്രത്യേകത.
ആലുവയില്‍ നിന്ന് തൈക്കൂടം വരെ 60രൂപയാണ് നിരക്ക്. മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് തൈക്കൂടം വരെയും വൈറ്റില വരെയും 20രൂപയായിരിക്കും നിരക്ക്. മിനിമം ചാര്‍ജ് പത്ത് രൂപയാണ്.സൗത്ത്,കടവന്ത്ര,എളംകുളം,വൈറ്റില തൈക്കൂടം എന്നീ സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  4 hours ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  4 hours ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  4 hours ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  5 hours ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  5 hours ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  5 hours ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  5 hours ago