സാമ്പത്തിക അരാജകത്വം രാജ്യത്തെ കാര്‍ന്നുതിന്നുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സാമ്പത്തിക അരാജകത്വം രാജ്യത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇത് സാധാരണപൗരന്മാരെ ഏറെ ദോഷമായി ബാധിക്കും.
ഈ അവസ്ഥയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പൗരത്വ രജിസ്റ്ററും മറ്റുമായി കേന്ദ്രം നീങ്ങുന്നത്. അസമിലും മറ്റും നടക്കുന്നത് അതാണ്. അതൊരു ടെസ്റ്റ് ഡോസാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഹൗസില്‍ എസ്.ടി.യു സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റുമാരായ എം.എ കരീം, അഡ്വ. പി.എം ഹനീഫ്, ദേശീയ സെക്രട്ടറിമാരായ എ. അബ്ദുറഹ്മാന്, രഘുനാഥ് പനവേലി, എ. മുനീറ, സി.എച്ച് ജമീല ടീച്ചര്‍, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല, ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."