ആശുപത്രിയില്‍ കുഞ്ഞിന്റെ സ്വര്‍ണമാല കവര്‍ന്നു
കൊടുവള്ളി: അസുഖം മൂലം സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊടുവള്ളി എം.പി.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പാലക്കുറ്റി ചോലയില്‍ മുഹമ്മദിന്റെ പത്ത് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ നിന്നാണ് ഒരു പവന് തൂക്കം വരുന്ന മാല മോഷ്ടിച്ചത്.
ഇന്നലെ രാവിലെയാണ് മാല മോഷണം പോയ വിവരം കുട്ടിയുടെ ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ ഒന്നേകാലോടെ തൊപ്പി ധരിച്ചെത്തിയ അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ അശുപത്രിയിലെത്തി വാര്‍ഡിനു മുന്നിലുള്ള ബെഞ്ചില്‍ കിടന്നുറങ്ങുന്നതായും, പിന്നീട് വാര്‍ഡിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന് വേഗത്തില്‍ പുറത്തേക്ക് പോകുന്നതായും കണ്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം കൊടുവള്ളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."