രക്തസമ്മര്‍ദം കുറയ്ക്കാന്‍ തണ്ണിമത്തന്‍
കലോറി കുറഞ്ഞ ഫലമാണ് തണ്ണിമത്തന്‍. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. 92 ശതമാനമാണ് ജലാംശം. വേനല്‍ കടുക്കുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുന്നത് സ്വാഭാവികം. ഇത് പരിഹരിക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നതാണ് കൂടുതല്‍ ഗുണപ്രദം. ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 5 തുടങ്ങിയ പോഷകങ്ങളും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നു. രക്ത സമ്മര്‍ദം കുറക്കാന്‍ തണ്ണിമത്തന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ പറയുന്നു. തണ്ണിമത്തന്‍ ഉപയോഗിക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യത കുറയുമെന്നും ഗവേഷണ ഫലങ്ങള്‍ പറയുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തണ്ണിമത്തന്‍ സഹായിക്കും. തണ്ണിമത്തനു ചുവന്ന നിറം നല്‍കുന്ന ലൈകോപിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ശരീരത്തിന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. തണ്ണിമത്തന്‍ ജ്യൂസ് ദഹന പ്രക്രിയ ഏകോപിപ്പിക്കുന്നു. അതിനാല്‍ ധാതുക്കളും പോഷകങ്ങളും വളരെ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ശരീരത്തിലെ ആല്‍ക്കലി ആസിഡ് സന്തുലനം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. ആസ്ത്മയുമായി ബന്ധപ്പെട്ട ഹൃദയാഘാത സാധ്യതയും കുറയ്ക്കുന്നു. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവ സന്ധിവാതം കുറയ്ക്കുന്നതിനും സഹായകരമാണ്.
ശുദ്ധീകരണ സ്വഭാവമുള്ളതിനാല്‍ കിഡ്‌നി, മൂത്രസഞ്ചി എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കുറയ്ക്കുന്നതിനും ഗുണപ്രദമാണ്. രക്തത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് വര്‍ധിപ്പിക്കുന്നു. മലബന്ധം കുറയ്ക്കുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. മൂത്രം കുറഞ്ഞയളവില്‍മാത്രം പോകുന്നവര്‍ക്കും മൂത്രസംബന്ധമായ മറ്റു ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കും അനുഗ്രഹമാണ് തണ്ണിമത്തന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."