വരുന്നു, ശ്രീകണ്ഠപുരം പൊലിസിന്റെ സന്നദ്ധസേന
ശ്രീകണ്ഠപുരം: അടിയന്തര സഹായം ആവശ്യമുള്ളഘട്ടങ്ങളില്‍ സഹായമേകാനായി ശ്രീകണ്ഠപുരം ജനമൈത്രി പൊലിസിന് കീഴില്‍ സന്നദ്ധസേന വരുന്നു. ദുരന്തനിവാരണത്തിനും ദുരിതാശ്വാസത്തിനും സേനക്കൊപ്പം എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാന പൊലിസിന് തന്നെ മാതൃകയായി ശ്രീകണ്ഠപുരം പൊലിസ് വാര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നത്.
38 തൊഴില്‍ മേഖലകളില്‍ കഴിവു തെളിയിച്ച 300 അംഗങ്ങളുള്ള സേനയെയാണ് രൂപീകരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ സംഭവിക്കുന്ന ദുരന്ത സമയങ്ങളില്‍ സ്വമേധയാ തയാറായി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് സേനയുടെ ലക്ഷ്യം. സന്നദ്ധ സേനയിലെ അംഗങ്ങള്‍ക്ക് പൊലിസിന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റും നല്‍കും. ശ്രീകണ്ഠപുരം നഗരസഭയിലും ചെങ്ങളായി പഞ്ചായത്തിലും ഉള്‍പ്പെടുന്നവരെയാണ് സന്നദ്ധ സേനയില്‍ ഉള്‍പ്പെടുത്തുക. ശ്രീകണ്ഠപുരം പൊലിസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എസ്.എച്ച്.ഒ വി.വി ലതീഷ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ പി.പി രാഘവന്‍, എസ്.ഐ കെ.വി രഘുനാഥ്, കൗണ്‍സിലര്‍മാരായ എ.പി മുനീര്‍, വി.വി സന്തോഷ്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി, ചിത്രകാരന്‍ എബി എന്‍. ജോസഫ്, സി.സി ജയശ്രീ, പി. മനൂപ്, സി.പി.ഒ നൗഷാദ് കീത്തേടത്ത്, എ.എസ്.ഐ നാരായണന്‍ സംസാരിച്ചു. വിവിധ വില്ലേജ് ഓഫിസര്‍മാരും കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളും ആരോഗ്യ വിഭാഗം ജീവനക്കാരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."