സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണ് രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
അങ്കമാലി: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ മതില് ഇടിഞ്ഞു വീണു റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്നാട് സ്വദേശികളായ കണ്ണന്, അറുമുഖന് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇരുവരും അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ദുര്‍ഘടമായിരിക്കുന്ന വേങ്ങൂര്‍ നായത്തോട് റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എം.സി റോഡിന് സമീപം സബ് ആര് ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന വേങ്ങൂര്‍ ഭാഗത്തെ അരീയ്ക്കല്‍ എ.വി ജോസിന്റെ സ്ഥലത്തോടു ചേര്‍ന്നുള്ള മതിലിടിഞ്ഞ് വീണാണ് അപകടം നടന്നത് .
കൊച്ചി അന്താരാഷ്ട്രവിമാന താവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്ക് തൃശുര് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ പ്രധാനമായും ഉപയോഗിക്കുന്ന ഈ റോഡില്‍ മതിലിടിഞ്ഞ് വീഴുന്ന സമയത്ത് വാഹനങ്ങളും കാല്‍നടയാത്രക്കാരും കുറവായതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത് . ഏറേ തിരക്കേറിയ ഈ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്.
കാനം നിര്‍മാണം നടക്കുന്നതുമൂലം മതിലിടിഞ്ഞ് വീണ സമയത്ത് പത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ പണിയിടുക്കുന്നുണ്ടായിരുന്നു. മതിലിടിഞ്ഞ് വീഴുന്നത് കണ്ട് ഓടി മാറിയതുകൊണ്ടാണ് രണ്ട് പേര് ഒഴിച്ച് ബാക്കിയാര്‍ക്കും പരുക്കേല്‍ക്കാതിരുന്നത്. അപകടത്തില്‍ പ്പെട്ടവരെ ജെ.സി.ബി ഉപയോഗിച്ചാണ് കാനയില്‍ നിന്നും പുറത്തെടുത്തത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."