HOME
DETAILS

ഇവരും മനുഷ്യരല്ലേ ? : ഇരുപത് വര്‍ഷങ്ങളായി നാലു കുടുബങ്ങള്‍ തെരുവില്‍; ചെറുപ്രായത്തില്‍ രോഗം മൂലം മരിച്ചത് നാലുപേര്‍

  
backup
June 10 2017 | 20:06 PM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b0%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4

ചങ്ങരംകുളം: ചൂണ്ടല്‍-  കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി തെരുവില്‍ കഴിയുന്നത് നാല് കുടുംബങ്ങള്‍. ആലങ്കോട് പഞ്ചായത്തില്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം തടിപ്പടിയില്‍ ഇത്തരത്തില്‍ നാലോളം കുടുബങ്ങളാണ് താമസിക്കുന്നത്.
അന്യസംസ്ഥാന വംശജരായ ഇവരില്‍ എല്ലാവരും തന്നെ കേരളത്തില്‍ ജനിച്ചവരാണ്. സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം പേര്‍ ഇവിടെയുണ്ട്. വേണ്ടത്ര സുരക്ഷയോ വൃത്തിയുള്ള പരിസരമോ ഇവര്‍ക്കില്ല. കല്ലില്‍ കൊത്തിയെടുക്കുന്ന അമ്മിയും മറ്റും വില്‍പനയും കൂലിപ്പണിയും ആണ് ഇവരുടെ വരുമാനം. വര്‍ഷങ്ങളായി പഞ്ചായത്തിനെ ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ആലങ്കോട് പഞ്ചായത്തില്‍ ഭൂമി ഇല്ല എന്നും തൊട്ടടുത്ത നന്നംമുക്ക് പഞ്ചായത്തിനെ സമീപിക്കാനുമായിരുന്നു പഞ്ചായത്ത് പറഞ്ഞത്. ഇരു പഞ്ചായത്തിലും ഒരു പാട് കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
 ടാര്‍ പായയും ഫ്‌ളക്‌സും കൊണ്ട് ഷെഡുകളുടെ മാതൃകയില്‍ പണിത കൂരയില്‍ രോഗിയായ വൃദ്ധരും ഒന്‍പതോളം കുട്ടികളും കഴിയുന്നുണ്ട്. മദ്യപാനാസക്തിയുള്ള രക്ഷിതാക്കള്‍ മൂലം പോഷക കുറവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും ഇവരെ വേട്ടയാടുന്നു.
കഴിഞ്ഞ ദിവസം ഇവിടെ കഴിയുന്ന ഗുണശേഖരന്‍- വസന്ത ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ജാഗ്രത കാണിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ എല്ലാ മാസവും തങ്ങള്‍ ഇവിടെ സന്ദര്‍ശിക്കാറുണ്ടെന്നും സ്വകാര്യ വ്യക്തികളുമായി സഹകരിച്ച് പോഷകാഹാരങ്ങള്‍ നല്‍കാറുമുണ്ടെന്നും ആരോഗ്യ വകുപ്പും അവകാശപ്പെടുന്നു. രോഗം മൂലം രാഗിണി , ബാലന്‍ , ധനപ്രിയ എന്നിവരും കഴിഞ്ഞ ദിവസം മരിച്ച താണ്ഡവനുമടക്കം നാലു പേരാണ് ചെറുപ്രായത്തില്‍ ഇവിടെ മരിച്ചത്.
ഗുണശേഖരന്റെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയതായിരുന്നു താണ്ഡവന്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റോഡരികില്‍ താമസിക്കുന്ന മകനെ സംസ്‌കരിക്കുന്നതിന് സൗകര്യം ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ആലങ്കോട്  പഞ്ചായത്തിനെ സമീപിച്ചതോടെയാണ് കുട്ടിയുടെ മരണവിവരം പുറം ലോകമറിയുന്നത്. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭാരവാഹികള്‍ തന്നെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞ് പാതയോരത്തെ വീട്ടിലെത്തിയ നാട്ടുകാര്‍ക്കും വഴിയാത്രക്കാര്‍ക്കും കുഞ്ഞിന്റെ മൃതദേഹവും കെട്ടിപ്പിടിച്ച് കരയുന്ന മാതാവിന്റെ രംഗം കണ്ണു നനയിപ്പിക്കുന്നതായിരുന്നു. കുഞ്ഞിന്റെ മരണ വാര്‍ത്ത അറിഞ്ഞെത്തിയ ആലങ്കോട് ആരോഗ്യ വകുപ്പ് അധികൃതര്‍ മറ്റു കുട്ടികളെയും പ്രാഥമിക പരിശോധന നടത്തി.
കുട്ടിയുടെ മരണത്തോടെ കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് സാഹചര്യമൊരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്ഥലത്തെത്തിയ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സത്യന്‍ മരണാനന്തര ചിലവുകള്‍ക്കുള്ള സഹായം നല്‍കി. പൊതുസ്ഥലത്ത് വൃത്തിഹീനമായ നിലയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ആരോഗ്യകരമായ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇരു പഞ്ചായത്തും തമ്മില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ട്.
അതേ സമയം  ചങ്ങരംകുളത്തെയും  കുന്നംകുളത്തെയും സ്വകാര്യ ആശുപത്രികള്‍ പണമില്ലാത്തതിനാല്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്നും വിദഗ്ധ ചികിത്സ നല്‍കിയില്ലെന്നും അതിനാലാണ് മരണം സംഭവിച്ചെതെന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago