HOME
DETAILS
MAL
യു.എസ് ഓപ്പണ്‍: അട്ടിമറി; ഒസാക്ക പുറത്ത്
backup
September 03 2019 | 19:09 PM
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ 2018ലെ വനിതാ ചാംപ്യന്‍ നവോമി ഒസാക്കയ്ക്ക് അട്ടിമറിയോടെ മടക്കം. ലോക 12ാം നമ്പര്‍ സ്വിസ് താരം ബെലിന്‍ഡാ ബെന്‍സിച്ചാണ് നിലവിലെ ഒന്നാം നമ്പര്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 7-5, 6-4. അതേസമയം, പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മുന്‍ യു.എസ് ഓപ്പണ്‍ വിജയി ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ 6-3, 3-6, 6-1, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ നദാല്‍ ഡീഗോ ഷ്വാര്‍ട്‌സ്മാനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."