പാലായില്‍ ചര്‍ച്ചാവിഷയമാകേണ്ട കാരുണ്യപദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു: സി.പി ജോണ്‍
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകേണ്ട കാരുണ്യപദ്ധതിയാണ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചതെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍.
പിണറായി സര്‍ക്കാരിന്റെ അഴിമതിക്കും ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കുമെതിരേ യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എം മാണി കൊണ്ടുവന്ന കാരുണ്യ പദ്ധതി വിറ്റവരാണ് പിണറായി വിജയനും തോമസ് ഐസക്കും.
ജനരോഷത്തെ ഭയക്കുന്ന ഭീരുവായി പിണറായി വിജയന്‍ മാറി. അതുകൊണ്ടാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത്. പിണറായി ധൈര്യശാലിയെന്ന് പ്രചരിപ്പിക്കുന്നത് ഭീരുത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷത വഹിച്ചു. അടൂര്‍ പ്രകാശ് എം.പി, എം. വിന്‍സന്റ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."