ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: യുവാവിനും കുടുംബത്തിനും ഓസ്ട്രേലിയയില്‍ തൊഴിലടക്കമുള്ള വിസ വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷത്തോളം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ അതിഞ്ഞാല്‍ തെക്കേപ്പുറം സ്വദേശിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അജാനൂര്‍ ചാലിയന്നായിലെ ഹമീദിന്റെ മകന് എം.വി റിയാസ് (33), ഭാര്യ ഖദീജത്ത് റൂസീന, മക്കളായ ഫാത്തിമത്ത് സബ, മുഹമ്മദ് ഇബ്രാഹിം ഖലീല്‍ എന്നിവര്‍ക്ക് വിസ വാഗ്ദാനം ചെയ്തു റിയാസില്നിന്നു 4,90,000 രൂപ വാങ്ങി വഞ്ചിച്ച കേസില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ അബ്ദുല്ലയുടെ മകന് എന്‍.വി ബദറുദ്ദീനെതിരേയാണ് (35) കുറ്റപത്രം സമര്‍പ്പിച്ചത്.
2017 മെയിലാണ് ബദറുദ്ദീന്‍ റിയാസിനെ സമീപിച്ച് ഓസ്ട്രേലിയയില്‍ ജോലിയും കുടുംബസമേതമുള്ള വിസയും വാഗ്ദാനം ചെയ്ത് പണം തട്ടിയത്. താന്‍ ഖത്തറില്‍ പുതിയ കമ്പനിയിലാണെന്നും അവിടെ നിന്നാണ് വിസ നല്‍കുന്നതെന്നും ബദറുദ്ദീന്‍ റിയാസിനെ ധരിപ്പിച്ചു. അതുകൊണ്ട് ആദ്യം വിസിറ്റിങ് വിസയില്‍ ഖത്തറില്‍ എത്തണമെന്നും നിര്‍ദേശിച്ചു. റിയാസ് കുടുംബസമേതം വിസിറ്റിങ് വിസ സംഘടിപ്പിച്ച് ഖത്തറിലെത്തി. ബദറുദ്ദീന്‍ റിയാസിനെയും കുടുംബത്തെയും ആഴ്ചകളോളം അവിടെ വട്ടം ചുറ്റിക്കുകയും ഒടുവില്‍ വിസിറ്റിങ് വിസയുടെ കാലാവധി തീര്‍ന്നതോടെ റിയാസിനും കുടുംബത്തിനും നാട്ടിലേക്കു തിരിച്ചുവരേണ്ടതായും വന്നു.
വിസ ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് വീണ്ടും തന്നെയും കുടുംബത്തേയും മുംബൈയില്‍ കൊണ്ടുപോയി ബദറുദ്ദീന്‍ വഞ്ചിച്ചുവെന്നും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."