നുഴഞ്ഞു കയറാന്‍ ശ്രമിച്ച 13 ഭീകരരെ വധിച്ചതായി സൈന്യം
നാല് ദിവസത്തെ സൈനിക നടപടിയിലാണ് ഭീകരരെ വധിച്ചത്
ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബന്ദിപ്പോറ ജില്ലയില്‍ ഗുരെസ് സെക്ടര്‍ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. സൈനിക നടപടിയില്‍ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കുള്ളില്‍ 13 നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം കൊലപ്പെടുത്തിയത്. സൈനിക നടപടിയില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരില്‍ ഒരാളെ വധിച്ചതായി പ്രതിരോധ വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. ഇയാളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭീകരര്‍ക്കെതിരായ സൈനിക നീക്കം തുടരുകയാണെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
ശ്രീനഗറിന്റെ 123 കി.മീറ്റര്‍ വടക്കുമാറി ബന്ദിപ്പോറ ജില്ലയില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെ 2580 അടി ഉയരത്തിലുള്ള ഗുരെസ് സെക്ടര്‍ വഴിയാണ് ഇന്നലെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്.
ഈ മേഖല വഴിയുള്ള നുഴഞ്ഞുകയറ്റം സൈന്യത്തിന് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉറി സെക്ടറിലെ ഗ്വല്‍റ്റ് മേഖല വഴി ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ അഞ്ചുപേരെ സൈന്യം വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."