HOME
DETAILS

മോഷ്ടാക്കള്‍ മലയോര മേഖലയുടെ ഉറക്കം കെടുത്തുന്നു ഇന്നലെ നഷ്ടപ്പെട്ടത് 2000 രൂപ

  
backup
June 12, 2017 | 2:14 AM

%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af


മുക്കം: മലയോര മേഖലയില്‍ മോഷ്ടാക്കള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തോളമായി മുക്കത്തും പരിസര പ്രദേശങ്ങളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണത്തിന് ഇനിയും അറുതിയായില്ല. പൂളപ്പൊയില്‍, കാതിയോട്, മുണ്ടുപാറ, പൊയില്‍ പ്രദേശങ്ങളിലാണ് ഇപ്പോള്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നത്.
ഇന്നലെ രാത്രി പൊയില്‍ താഴത്തെപുരക്കല്‍ ഇബ്രാഹിം ഹാജിയുടെ വീട്ടില്‍ നിന്നു 2000 രൂപ മോഷണം പോയി. വീടിന്റെ പിന്‍വശത്തെ വാതിലിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ബഹളംകേട്ട് വീട്ടുകാര്‍ അറിഞ്ഞതിനാല്‍ കുടുതല്‍ തുക നഷ്ടപ്പെട്ടില്ല. ചപ്പങ്ങാതൊടികയില്‍ മുനീര്‍, അഹമ്മദ് കുട്ടി എന്നിവരുടെ വീടുകളില്‍ മോഷണശ്രമവും നടന്നു. രാത്രി പട്രോളിങ് നടത്തുന്ന പൊലിസിന്റെ കണ്ണുവെട്ടിച്ചാണ് മോഷ്ടാക്കള്‍ വിലസുന്നത്.
ഓമശ്ശേരിക്കടുത്ത് പൂളപ്പൊയില്‍ ഭാഗത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് മൂന്നു വീടുകള്‍ കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണവും 5000 രൂപയും മോഷ്ടിച്ചിരുന്നു. ഒരു വീട്ടില്‍ മോഷണശ്രമവും നടന്നിരുന്നു. അടുക്കള വാതില്‍ പൊളിച്ചാണ് അന്നും മോഷ്ടാക്കള്‍ അകത്തുകടന്നത്. പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയ്ക്കാണ് മോഷണം നടക്കുന്നതെന്നാണ് നിഗമനം.
മുക്കം പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകള്‍ക്കു മുന്‍പ് അഗസ്ത്യന്‍മുഴിയിലെ മൂന്നു വീടുകളിലായി നടന്ന മോഷണത്തില്‍ 10 പവനിലധികം നഷ്ടപ്പെട്ടിരുന്നു.
തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങള്‍ തടയാന്‍ നാട്ടുകാര്‍ സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago